ഇൻഫോടെയ്ൻ സിസ്റ്റത്തിലെ അപാകത; ബെൻസ് വാഹനങ്ങൾ തിരിച്ചു വിളിച്ച് കമ്പനി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഫോടെയ്ൻ സിസ്റ്റത്തിലെ അപാകത; ബെൻസ് വാഹനങ്ങൾ തിരിച്ചു വിളിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 02:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളെ തിരിച്ച് വിളിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് നിർമ്മാതാക്കളുടെ മുൻനിര മോഡലായ എസ്-ക്ലാസ്, ഇക്യൂഎസ് എന്നീ വാഹനങ്ങളുടെ 227 മോഡലുകളാണ് നിർമ്മാതാക്കൾ തിരിച്ച് വിളിക്കുന്നത്.

ബെൻസിന്റെ വാഹനങ്ങളിലുള്ള MBUX സംവിധാത്തിലെ തകരാറിനെ തുടർന്നാണ് തിരിച്ചുവിളിക്കൽ നടപടികൾ സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡ്രൈവിംഗ് സമയത്ത് ഒന്നിലധികം പ്രവർത്തനങ്ങളും, ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തിയെന്നും, ഇത് നിർമ്മാതാക്കളുടെ പിഴവാണെന്ന് സ്വയം തിരിച്ചറിഞ്ഞാണ് ഈ നടപടി എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ രേഖകൾ പ്രകാരം ഈ തകരാറിനെ കുറിച്ചുള്ള അന്വേഷണം നിർമ്മാതാക്കൾ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.

ഒരു ഇന്റേർണൽ യൂസ്ഡ് യൂണിറ്റ് പ്രവർത്തിക്കുമ്പോൾ, MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ചില പ്രവർത്തനങ്ങളും ആപ്ലിക്കേഷനുകളും ഉദ്ദേശിച്ച രീതിയിൽ പ്രവർത്തന രഹിതമാകുന്നില്ലെന്ന് നിർമ്മാതാക്കൾ കണ്ടെത്തി. ബെൻസിന്റെ ബാക്കെൻഡ് സെർവറിൽ തെറ്റായ കോൺഫിഗറേഷൻ ഉണ്ടെന്നും നിർമ്മാതാക്കളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലെ തകരാർ മൂലം ഉപഭോക്താക്കൾക്ക് സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടാകും. വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ ഇത്തരത്തിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലെ തകരാറിന് സാധിക്കും. ഡാഷ്‌ബോർഡിനെ കവർ ചെയ്യുന്ന MBUX ഹൈപ്പർ സ്‌ക്രീനാണ് മെഴ്‌സിഡസ് ബെൻസ് ഇക്യൂഎസ്സിനുള്ളത്. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തും.

MBUX തകരാർ മൂലം, ഇത് വരെ അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അപകട സാധ്യത മുന്നിൽ കണ്ടാണ് വാഹനങ്ങൾ തിരിച്ച് വിളിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ഇത്തരത്തിലുള്ള ഹൈടെക് വാഹനങ്ങളിൽ, ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കാൻ കഴിയുന്ന നിരവധി ഫീച്ചറുകൾ ഉണ്ട്. വലുപ്പമുള്ള സ്‌ക്രീനുകളോട് കൂടി എത്തുന്ന ഈ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ ഏറ്റവും പുതിയ ആപ്പുകളുമായി ഘടിപ്പിച്ചിരിക്കുന്നു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതിരിക്കാൻ, വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ആവശ്യമില്ലാത്ത ആപ്പുകൾ പ്രവർത്തനരഹിതമാക്കാനാണ് കമ്പനിയുടെ നീക്കം.

സോഫ്റ്റ് വെയർ അപ്‌ഡേഷനിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാണ് കമ്പനിയുടെ ശ്രമം. അതിനാൽ വാഹന ഉടമകൾ ഇതിനായി ഡീലർഷിപ്പുകൾ സന്ദർശിക്കേണ്ടി വരില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies