തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാനായില്ല: ജോലി ചെയ്തിരുന്ന കമ്പനിയ്ക്ക് തീയിട്ട് യുവതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാനായില്ല: ജോലി ചെയ്തിരുന്ന കമ്പനിയ്‌ക്ക് തീയിട്ട് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 11:30 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാതായപ്പോൾ കമ്പനിയ്‌ക്ക് തന്നെ തീയിട്ട് ജീവനക്കാരി. ഓയിൽ വെയർഹൗസിൽ ജോലി ചെയ്യുന്ന ആൻ ശ്രിയ(38) എന്ന യുവതിയാണ് കെട്ടിടത്തിന് തീയിട്ടത്. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങിളിൽ പ്രചരിക്കുന്നുണ്ട്. പേപ്പറിൽ തീ കത്തിച്ച ശേഷം യുവതി ഓയിൽ നിറച്ച കണ്ടെയ്‌നറിലേക്ക് എറിയുകയായിരുന്നു.

തായ്‌ലാൻഡിലെ നഖോൺ പാതോം പ്രവിശ്യയിലെ പ്രപാക്കോൺ ഓയിൽ വെയർഹൗസിനാണ് യുവതി തീയിട്ടത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചിട്ടുണ്ട്. തന്റെ ബോസ് പിപറ്റ് ഉങ്പ്രാപാക്കോൺ തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും ജോലിഭാരവും താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. പിപറ്റിന്റെ പരാതിയിൽ യുവതിയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പേപ്പർ കഷണവുമായി യുവതി അകത്തേയ്‌ക്ക് പോകുന്നത് കാണാൻ സാധിക്കും. ആയിരക്കണക്കിന് ഓയിൽ ഗ്യാലൻ ടാങ്കുകൾ സംഭരിക്കുന്ന വെയർഹൗസാണിത്. 900,000(ഏകദേശം 9,04,46,378 രൂപ) പൗണ്ടിന്റെ നാശനഷ്ടമാണ് കമ്പനിയ്‌ക്കുണ്ടായത്. തീപിടുത്തത്തിൽ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒൻപത് വർഷമായി ഈ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. 40ൽ അധികം ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കത്തുന്ന എണ്ണ സമീപത്തെ കനാലിലേക്ക് ഒഴുകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. താൻ ചെയ്ത പ്രവൃത്തി ഇത്രയധികം നാശനഷ്ടമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും യുവതി പറയുന്നു.

തീപിടുത്തത്തിൽ ആളപായമുണ്ടായിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് രണ്ടാം തവണയാണ് ഈ ഫാക്ടറിയിൽ തീപിടുത്തമുണ്ടാകുന്നത്. അന്ന് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായത്.

Tags: fireThailandFACTORY
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies