ലണ്ടൻ: കൊറോണ വ്യാപനം ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ താളം തെറ്റിക്കുമെന്ന ആശങ്ക ഉയരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്-ആസ്റ്റൺ വില്ല ക്ലബ്ബുകളിലെ താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് യുണൈറ്റഡിലാണ്.
ഇവരെക്കൂടാതെ ലെസ്റ്റർ-നോർവിച്ച് കബ്ബുകളിലെ താരങ്ങളേയും കൊറോണ ബാധിച്ചെ ന്നാണ് അറിയിപ്പ്. കൊറോണ സ്ഥിരീകരിക്കപ്പെട്ടതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന പരിശീലനങ്ങളെല്ലാം മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടോട്ടനത്തിന്റെ 11 താരങ്ങൾ മാത്രമാണ് ബ്രൈറ്റണിനെതിരെ നിലവിൽ മത്സരിക്കാനുള്ളതെന്ന അവസ്ഥയും ഏറെ ചർച്ചയാണ്. പകരമിറക്കാൻ പോലും താരങ്ങളില്ലാത്ത തരത്തിൽ പലരും ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥയാണ്.
Comments