തിരുവനന്തപുരം: സർവ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വസതിക്ക് മുൻപിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് യുവമോർച്ച പ്രതിഷേധം ശക്തമാക്കുന്നത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടിയുമായി വസതിക്ക് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, രാമേശ്വരം ഹരി, പൂവച്ചൽ അജി,ഇരുമ്പ നിതീഷ്, അരവിന്ദ് പൂവച്ചൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സർവ്വകലാശാലകളിൽ ഇടത് സർക്കാർ നടത്തുന്ന വഴിവിട്ട ഇടപെടലുകളിൽ പ്രതിഷേധിച്ച് യുവമോർച്ച ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു.
Comments