പൂഞ്ച് ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ പാക് ഭീകരൻ അബു സറാറയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂഞ്ച് ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ പാക് ഭീകരൻ അബു സറാറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 05:44 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പൂഞ്ചിലെ ബെഹ്‌റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ.

പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസും സൈന്യവും ചേർന്ന് ഇവിടം വളഞ്ഞത്. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

രജൗരിയിലും പൂഞ്ചിലും ഭീകരപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അബു സറാറ. ലഷ്‌കർ ഇ ത്വായ്ബയുമായി ബന്ധപ്പെട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അടക്കമുളളവയാണ് ഇയാൾ നിർവ്വഹിച്ചുവന്നതെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇയാൾക്ക് വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ മേഖലയിൽ പ്രവർത്തിക്കുന്നതായി സുരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചത്.

മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനുളള പാക് ഭീകരസംഘടനകളുടെ അജൻഡ അനുസരിച്ചായിരുന്നു അബു സറാറയുടെ പ്രവർത്തനം. ഇയാളെ പിടികൂടാൻ പോലീസ് പലതവണ ശ്രമിച്ചിരുന്നെങ്കിലും രക്ഷപെടുകയായിരുന്നു. പലപ്പോഴും മാസങ്ങളോളം
ഉൾവനത്തിലേക്ക് മാറിയും ഇയാൾ പിടികൊടുക്കാതിരുന്നു. എന്നാൽ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പോലുളള വസ്തുക്കൾക്കും ഇവർക്ക് വീണ്ടും ഗ്രാമത്തിലേക്ക് എത്തേണ്ടി വന്നതാണന്ന് സേനാ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

ഇയാളുടെ മൃതദേഹത്തിൽ നിന്ന് എ.കെ 47 നും മാഗസീനും ഗ്രനേഡും ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഈ മേഖലയിൽ നിന്ന് ഇക്കൊല്ലം സുരക്ഷാസേന വധിക്കുന്ന എട്ടാമത്തെ ഭീകരനാണ് അബു സറാറ.

Tags: pak terroristsecurity forcespoonch encounter
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies