കൊച്ചി: ആലുവയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ സ്കൂൾ കുട്ടികളുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
സംഭവത്തെ തുടർന്ന് പോലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിനിടയാക്കിയ സാഹചര്യം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികെയാണ്.
Comments