പാക്‌സ്താനിൽ ക്രിക്കറ്റ് കാണാൻ സ്റ്റേഡിയത്തിൽ ആളില്ല: ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് അപേക്ഷിച്ച് പാക് താരങ്ങൾ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക്‌സ്താനിൽ ക്രിക്കറ്റ് കാണാൻ സ്റ്റേഡിയത്തിൽ ആളില്ല: ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് അപേക്ഷിച്ച് പാക് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 03:00 pm IST
FacebookTwitterWhatsAppTelegram

ഇസ്ലമാബാദ്: കൊറോണ പ്രതിസന്ധി പാകിസ്താനിലെ ക്രിക്കറ്റ് മത്സരത്തേയും തകർത്തിരിക്കുകയാണ്. നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടും ക്രിക്കറ്റ് കാണാൻ സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കേണ്ടി വരുന്ന ഗതികേടാണ് പാക് താരങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ പാകിസ്താൻ താരങ്ങളും ജനങ്ങളെ സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ്. കാണികളെ ആകർഷിക്കാനായി ടിക്കറ്റ് നിരക്കും പകുതിയായി കുറച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ-വെസ്റ്റിൻഡീസ് ട്വൻ്‌റി-20 മത്സരങ്ങൾ കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് കാണികളോട് സ്‌റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേകം അഭ്യർത്ഥിച്ച് മുൻ ക്രിക്കറ്റ് താരങ്ങളായ വസിം അക്രവും ഷാഹിദ് അഫ്രിദിയും എത്തിയത്. സ്റ്റേഡിയത്തിന്റെ സമീപത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതും, കനത്ത സുരക്ഷയുമാണ് കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കൊറോണ വ്യാപനം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി ആളുകളെ കയറ്റാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിരുന്നു. 32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ-വെസ്റ്റിൻഡീസ് മത്സരം കാണാൻ വെറും 4000 പേർ മാത്രമാണ് എത്തിയത്.

കൂടുതൽ കാണികളെ ആകർഷിക്കാനായി സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പിസിബി പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാകാത്തത് കാണികളുടെ കുറവിന് കാരണമായെന്നാണ് വിലയിരുത്തൽ. ദേശീയ ടീമിന്റെ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ ഇത്രയും കുറവ് കാണികൾ എത്തുന്നത് വേദനാജനകമാണെന്ന് പിസിബി പ്രതിനിധികൾ പ്രതികരിച്ചു.

Tags: cricketPakistan
ShareTweetSendShare

More News from this section

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies