കണ്ണൂർ വിസി പുനർനിയമനം; പ്രതിഷേധം കടുപ്പിച്ച് എബിവിപി; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ വിസി പുനർനിയമനം; പ്രതിഷേധം കടുപ്പിച്ച് എബിവിപി; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 06:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന ആവശ്യവുമായി എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സർവ്വകലാശാലകളിലെ രാഷ്‌ട്രീയ- ബന്ധു നിയമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്ത് അതീവ ഗൗരവമുളളതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സി.ടി ശ്രീഹരി പറഞ്ഞു.

സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകൾ സംബന്ധിച്ച് കേരളാ ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഭരണഘടനാതലവനായ ഗവർണർക്ക് പോലും ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സി.പി.എം പൂർണമായി രാഷ്‌ട്രീയവൽക്കരിച്ചിരിക്കുകയാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് എന്നത് വ്യക്തമായിരിക്കെ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി ബിന്ദു രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാൻസിലർ ആണ് പുനർനിയമനം നടത്തിയതെന്നും സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പിണറായി സർക്കാറിന്റെ കാലത്ത് നടന്ന മുഴുവൻ സർവകലാശാലാ നിയമനങ്ങളും പുനപരിശോധിക്കണം. അക്കാദമിക യോഗ്യതകൾ കാറ്റിൽപ്പറത്തി മെറിറ്റ് അട്ടിമറിച്ചാണ് ബഹുഭൂരിപക്ഷം നിയമനങ്ങളും നടന്നിട്ടുള്ളത്. നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് ഒപ്പ് നൽകാൻ വേണ്ടി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവർണറുടെമേൽ സമ്മർദം ചെലുത്തുന്ന സർക്കാർ നടപടി നിയമസഭ നൽകിയ ചാൻസിലർ പദവിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. ഗവർണറുടെ കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാർമ്മികതയില്ല .അനധികൃത നിയമനം നടത്താൻ കൂട്ടുനിന്ന എല്ലാവരെയും പുറത്താക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ശ്രീഹരി വ്യക്തമാക്കി.

Tags: abvpPinarayi VijayanCMProtestr bindhu
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies