അഷ്റഫ് ഹംസ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഡിസംബർ മൂന്നിന് പുറത്തിറങ്ങിയ ഫാമിലി എന്റർടെയ്നർ ജനമനസുകളിൽ ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ നായകനെ നായിക മലർത്തിയടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭീമന്റെ വഴിയിലെ നായിക ചിന്നു ചാന്ദിനി കുഞ്ചാക്കോയെ മലർത്തിയടിക്കുന്ന വീഡിയോയാണിത്. ചിന്നു ചാന്ദിനി കുഞ്ചാക്കോയെ ബെഡിലേക്കാണ് മറിച്ചിടുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.’ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ. പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേരളത്തിൽ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
https://www.facebook.com/KunchackoBoban/videos/1266963363778272/















