അഡ്‌ലെയ്ഡ്: ആദ്യ ദിനത്തിലെ മുൻതൂക്കം നഷ്ടപ്പെട്ട് ഓസീസ്. രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ട് മേൽകൈ നേടി. ഇന്നലെ 2 വിക്കറ്റിന് 221 എന്ന നിലയിൽ കളി പുനരാരംഭിച്ച ആതിഥേയർക്ക് 27 ഓവറിനിടെ മൂന്ന് വിക്കറ്റ് 81 റൺസ് ചേർക്കുന്നതിനിടെ നഷ്ടമായി. 5ന് 302 എന്ന നിലയിലാണ് ഓസീസ്. ലബുഷെയിന്റെ സെഞ്ച്വറി നേട്ടമാണ് ഇന്ന് ഓസീസിന് കരുത്തേകിയത്. അർദ്ധസെഞ്ച്വറി നേടി(55) സ്മിത്തും 5 റൺസുമായി അലെക്സ് ക്യാരിയുമാണ് ക്രീസിൽ.
രണ്ടാം ദിനം കളി പുന:രാരംഭിക്കുമ്പോൾ സ്റ്റീവ് സ്മിത്ത് (22), മാർനസ് ലബുഷെയിൻ(95) എന്നിവരാണ് ക്രീസിലിറങ്ങിയത്. 94-ാം ഓവറിൽ മൂന്നാം പന്തിൽ ലബുഷെയിൻ തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയും തികച്ചു. 290 പന്തിലാണ് ഓസീസ് താരം സെഞ്ച്വറി നേടിയത്. 98-ാം ഓവറിൽ റോബിൻസണിന്റെ പന്തിൽ ലബുഷെയിൻ 103 റൺസിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.
ആദ്യ ടെസ്റ്റിൽ 152 റൺസ് നേടിയ ട്രാവിസ് ഹെഡാണ് നാലാമനായി പുറത്തായത് 18 റൺ സിൽ ട്രാവിസിനെ ജോ റൂട്ട് ക്ലീൻ ബൗൾഡാക്കി. അടുത്ത ഓവറിൽ കാമറൂൺ ഗ്രീനും പുറത്തായി ബെൻ സ്റ്റോക്‌സാണ് 2 റൺസ് മാത്രം എടുത്ത ഗ്രീനിനെ ക്ലീൻബൗൾഡാക്കിയത്.















