"ചേട്ടാ പ്ലീസ്, ഫുഡ്ഡിൽ തുപ്പരുത്"! ഹലാൽ ഹോട്ടലുകളിൽ കച്ചവടം കുറയുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ചേട്ടാ പ്ലീസ്, ഫുഡ്ഡിൽ തുപ്പരുത്”! ഹലാൽ ഹോട്ടലുകളിൽ കച്ചവടം കുറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 01:54 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:ചേട്ടാ ഹലാലാണോ?കേരളത്തിലെ ഹോട്ടലുകളിൽ ഈ ചോദ്യം സർവ സാധാരണമാവുകയാണ്.ഹലാൽ വിവാദം കൊഴുക്കുമ്പോൾ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരാണ് ജീവനക്കാരോട് ഈ ചോദ്യം ഉയർത്തുന്നത്.

കേരളത്തിലെ ഹോട്ടലുകളിൽ ഹലാൽ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെടുകയും,ഹിന്ദു ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തതോടെയാണ് ഹലാൽ വിവാദം കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്തു തുടങ്ങിയത്.ബിരിയാണി പാത്രത്തിൽ മത പുരോഹിതർ തുപ്പുന്നതും,ഭക്ഷണം പാചകം ചെയ്യുമ്പോൾ പാചകക്കാരൻ പാത്രത്തിൽ തുപ്പുന്നതുമായുള്ള നിരവധി വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇസ്ലാമിക വിശ്വാസ പ്രകാരം ഭക്ഷണത്തിൽ തുപ്പുന്നത് മതപരമായ രീതിയാണെന്ന് വ്യക്തമാക്കി മത പണ്ഡിതരും രംഗത്തുണ്ട്.ഇസ്ലാമിക വിശ്വാസികൾക്ക് ഹലാൽ അല്ലാത്ത ഭക്ഷണം ഹറാമാണെന്നാണ് ചില മത പണ്ഡിതരുടെ വാദം.ഹലാൽ എന്നാൽ കഴിക്കാവുന്നത് എന്ന വാദം ചിലരെങ്കിലും ഉയർത്തി നോക്കി.എന്നാൽ ഭക്ഷണത്തിൽ തുപ്പുന്നതെന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല

ഹലാൽ ഭക്ഷണം കഴിക്കുന്നവർ അത്തരം ഹോട്ടലുകൾ തിരഞ്ഞെടുക്കട്ടെയെന്നും,ഹോട്ടലുകൾക്ക് മുൻപിൽ അത്തരം ബോർഡുകൾ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി വിഷയം ഏറ്റെടുത്ത തോടെ ഹലാൽ ഒരു സാമൂഹിക രാഷ്‌ട്രീയ വിഷയമായി മാറി.ഭക്ഷണത്തിൽ തുപ്പുന്നത് കൊറോണ സാഹചര്യത്തിൽ അതീവ ഗൗരവമായെടുക്കണമെന്നും ,ഹലാൽ ഹോട്ടലുകൾ അടച്ചു പൂട്ടണമെന്നും,ഭക്ഷണത്തിൽ തുപ്പുന്നവർക്കെതിരെ നടപടി ഉണ്ടാവണമെന്നും ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി പി സുധീർ സംസ്ഥാന സർക്കാരിനോട്
ആവശ്യപ്പെടുകയും ചെയ്തു.ഹലാലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെ കുടുംബ സദസ്സുകളിലും ഹലാൽ ചൂടേറിയ ചർച്ചയായി. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഹലാൽ ഭക്ഷണത്തോട് ഒരു കാരണവശാലും യോചിക്കാൻ ആവില്ലെന്നാണ് ക്രിസ്ത്യൻ സംഘടന’കാസ’യുടെ നിലപാട്

എന്തായാലും ഹലാൽ വിവാദം മൂലം ഹോട്ടൽ ഭക്ഷണത്തിന് പ്രീയം കുറഞ്ഞുവെന്നാണ് വിപണി വ്യക്തമാക്കുന്നത്.പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളും ഇത് സാക്ഷ്യപ്പെടുത്തുന്നു.നോൺ ഹലാൽ ഭക്ഷണം ചോദിച്ചു വാങ്ങുന്നവരുടെ എണ്ണം കൂടി.ഹലാൽ ബോർഡില്ലാത്ത ഹോട്ടലുകളിൽ എത്തുന്ന’കസ്റ്റമേഴ്സ്’ ഭക്ഷണം നോൺ ഹലാൽ ആണെന്ന് ഉറപ്പ് വരുത്തുന്നതായും, മുൻപെങ്ങും ഇത്തരത്തിലൊരു ചോദ്യം തന്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ലെന്നും കൊച്ചിയിലെ പ്രമുഖ ഹോട്ടൽ ഉടമ അഭിപ്രായപ്പെടുന്നു.

കച്ചവടം കുറഞ്ഞതോടെ പല ഹോട്ടലുകളും ഹലാൽ ബോർഡുകൾ മാറ്റുന്നുണ്ട് .ഷവർമ,ബിരിയാണി,കുഴി മന്തി കച്ചവടക്കാരെയാണ് ഹലാൽ വിവാദം ഏറെ ബാധിച്ചത്.’തുപ്പലാൽ’എന്ന തലക്കെട്ടോടെയാണ് വിവാദ വീഡിയോകൾ ഏറെയും പ്രചരിക്കുന്നത്.മനം മടുപ്പിക്കുന്ന ഇത്തരം വീഡിയോകളാണ് ഹോട്ടലുകാർക്ക് വില്ലനായി മാറിയത്.

ഭക്ഷണത്തിൽ തുപ്പി നൽകിയതിന് പാചകക്കാർക്കും,ഹോട്ടൽ നടത്തിപ്പുകാർക്കും എതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തത് വാർത്തയായിരുന്നു.

Tags: halalhalal food
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies