രശ്മിതാ രാമചന്ദ്രൻ വിഷയം; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കരുത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രശ്മിതാ രാമചന്ദ്രൻ വിഷയം; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരോട് അനാദരവ് പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിമാർ. വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് അമർഷം രേഖപ്പെടുത്തി രംഗത്ത് വന്നത്. ബിപിൻ റാവത്തിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച് കേരള സർക്കാർ പ്ലീഡർ രശ്മിതാ രാമചന്ദ്രൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ പ്രതികരണം

ജനറൽ ബിപിൻ റാവത്തിനെയും, മറ്റ് സൈനികരെയും അപമാനിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ നടപടി അന്ത്യന്തം ഖേദകരമാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇടത് പക്ഷം പ്രോത്സാഹിപ്പിച്ച , പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം എന്താണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സൈനികരുടെ വിയോഗത്തിൽ രാജ്യത്തിനുണ്ടായ ദു:ഖം നാം കണ്ടതാണ്. ബിപിൻ റാവത്ത് രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകളിൽ ആർക്കും സംശയമില്ല. എങ്കിലും കേരളത്തിലെ ചില രാഷ്‌ട്രീയ പ്രവർത്തകർ നടത്തിയ പരാമർശങ്ങൾ രാജ്യത്തെ നിന്ദിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിപിൻ റാവത്തിനെതിരെ ചിലർ നടത്തിയ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ജനങ്ങൾ ഇതിന് ശ്രദ്ധകൊടുക്കരുത്. കേരളത്തിൽ നിന്നും നിരവധി പേരാണ് സേനയിൽ ചേർന്ന് രാജ്യത്തിനായി ജീവൻ ബലി നൽകിയത്. നിരവധി കുടുംബങ്ങളാണ് അവരുടെ മക്കളെ രാജ്യത്തിന് നൽകിയത്. ഇവരെയും, നമ്മുടെ മുഴുവൻ സേനയെയും പ്രതിനിധീകരിക്കുന്ന സംയുക്ത സൈനിക മേധാവിയെ അപമാനിച്ചത് നടക്കാൻ പാടില്ലാത്തതാണ്. രാജ്യത്തോടും, സൈനികരോടുമുള്ള സിപിഎമ്മിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1965 ൽ ഉപപ്രധാനമന്ത്രിയായിരുന്ന ഗുൽസാരി ലാൽ നന്ദ നടത്തിയ പരാമർശം ഇന്നത്തെ സാഹചര്യത്തിൽ ഉചിതമാണ്. കമ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്. എന്നാൽ ഇന്ത്യയോട് സ്‌നേഹമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ദേശീയത സംരക്ഷിക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങളോടും സിപിഎമ്മിന് എതിർപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു. കേരളത്തിൽ നിന്നും ഹെലികോപ്റ്റർ അപകടം നടന്ന കോയമ്പത്തൂരിലേക്ക് വലിയ ദൂരമില്ല. എന്നിട്ടും സംഭവം നടന്ന സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. എന്നാൽ വിവരം അറിഞ്ഞയുടൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൽ അവിടേക്ക് എത്തി. കേരള മുഖ്യമന്ത്രിയാണ് ആദ്യം എത്തേണ്ടിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി ഇതിന് തയ്യാറായില്ലെന്നും മുരളീധരൻ പറഞ്ഞു.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചത് ചോദ്യം ചെയ്ത് ചിലർ നൽകിയ ഹർജിയിൽ ഹൈക്കോടതി നിലപാട് പറഞ്ഞിരുന്നു. ഇത് നമ്മുടെ പ്രധാനമന്ത്രിയാണെന്നും എല്ലാ ഇന്ത്യക്കാരനും നേതാവായി അദ്ദേഹത്തെ കാണണമെന്നും അതിൽ അഭിമാനിക്കണമെന്നുമായിരുന്നു കോടതി പറഞ്ഞത്. രാജ്യത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ കോടതി പ്രധാനപ്പെട്ടതായി കാണുമ്പോൾ ദേശീയതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെയാണ് കേരളത്തിലെ സർക്കാർ പിന്തുണയ്‌ക്കുന്നത്. ഒരു കാര്യമാണ് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v.muraleedharanbipin rawathRajeev Chandrasekharpress meet
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies