തിരുവനന്തപുരം: മന്ത്രി ആര്.ബിന്ദുവിന്റെ രാജിആവശ്യപ്പെട്ട് എബിവിപി നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് ലാത്തി വീശി. മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എബിവിപി നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. അക്രമത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്, ജില്ലാസെക്രട്ടറി സ്റ്റെഫിന്, മനോജ് എന്നിവര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Comments