വിശാലിന്റെ കൊലപാതകം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും; നടപടി കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന്; വിചാരണ ഉടൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശാലിന്റെ കൊലപാതകം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും; നടപടി കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന്; വിചാരണ ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 03:27 pm IST
FacebookTwitterWhatsAppTelegram

മാവേലിക്കര: എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നിർബന്ധിതരായി. കേന്ദ്ര സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടി വന്നത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന വിശാലിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

2012 ജൂലൈ 16 നായിരുന്നു എ.ബി.വി.പി നഗർസമിതി പ്രസിഡന്റായിരുന്ന വിശാലിനെ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. ഇടതു- വലത് സർക്കാരുകൾ പ്രതികളെ സഹായിക്കുന്ന നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം പോലും സമർപ്പിക്കാൻ പോലീസ് തയ്യാറായത്.

കേസിൽ 19 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതികളിൽ പലതും രാജ്യം വിട്ടു. ഇതിനിടയിൽ സാക്ഷികളെ കൊലപ്പെടുത്താൻ വരെ ശ്രമമുണ്ടായി. സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ച നിലപാടുകളിൽ സംശയം തോന്നിയ വിശാലിന്റെ കുടുംബം സ്‌പെഷ്യൽ പബ്ലിക് പ്രാസിക്യൂട്ടർ എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ ആവശ്യത്തെ ശക്തമായി എതിർക്കുകയായിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിൽ എത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ എതിർപ്പ് പരിഗണിച്ച പരമോന്നത നീതിപീഠവും ആവശ്യം നിരാകരിച്ചു. കേസ് പൂർണ്ണമായും അട്ടിമറിക്കപ്പെടും എന്ന അവസ്ഥയിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്. തുടർന്ന് കായംകുളം സ്വദേശിയായ മുതിർന്ന അഭിഭാഷകൻ പ്രതാപ് ജി. പടിക്കലിനെ വിശാൽ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു.

ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊലപാതകമായിരുന്നു വിശാലിന്റെത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ വൈകാതെ കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതാപ് ജി. പടിക്കൽ ജനം ടിവിയോട് പറഞ്ഞു.

Tags: VISHAL
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies