കൂനൂർ അപകടം : സൂക്ഷ്മ പരിശോധന നടക്കുന്നു; വി.ഐ.പികളുടെ വിമാനയാത്രയിൽ സമഗ്രമാറ്റം വരുത്തും : വ്യോമസേനാ മേധാവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂനൂർ അപകടം : സൂക്ഷ്മ പരിശോധന നടക്കുന്നു; വി.ഐ.പികളുടെ വിമാനയാത്രയിൽ സമഗ്രമാറ്റം വരുത്തും : വ്യോമസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 12:50 pm IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂർ: സംയുക്ത സൈനിക മേധാവിയുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലും സമഗ്രവുമായി പൂർത്തിയാക്കുമെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ.ചൗദ്ധരി. അപകടവുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. എല്ലാം ശാസ്ത്രീയമായ പരീക്ഷണത്തിന് വിധേയമാക്കുകയാണ്. ഇതിനൊപ്പം രാജ്യത്തെ അതീവ പ്രാധാന്യമുള്ള എല്ലാ പ്രമുഖവ്യക്തികളുടേയും വിമാന യാത്രാ സംവിധാനത്തിൽ സമഗ്രമായ പ്രോട്ടോക്കോൾ പരിഷ്‌ക്കരണത്തിന് തീരുമാനം എടുക്കുമെന്നും വേണ്ട ഭേദഗതികൾ വരുത്തുമെന്നും ചൗദ്ധരി അറിയിച്ചു.

ബാംഗ്ലൂരിലെ സംയുക്ത സൈനിക പാസ്സിംഗ് ഔട്ട് പരേഡിനെത്തിയതായിരുന്നു വ്യോമസേനാ മേധാവി. ഇന്ത്യക്ക് പാകിസ്താനും ചൈനയും എന്നും വെല്ലുവിളിയാണ്. അതിർത്തി മേഖലകളിൽ അതിനാൽതന്നെ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്. റഫേൽ വിമാനങ്ങളുടെ വരവോടെ എല്ലാ മേഖലയിലും അവയെ തുല്യമായി വിന്യസിക്കുന്ന പ്രവർത്തനമാണ് നടക്കുന്നതെന്നും ചൗധരി പറഞ്ഞു.

അതിർത്തിയിൽ ചൈന സൈനികരെ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി നടക്കുന്നുണ്ട്.എന്നാൽ ഓരോ നീക്കവും ഇന്ത്യ ശ്രദ്ധാപൂർവ്വമാണ് വീക്ഷിക്കുന്നത്. ലഡാക്കിലെ ചില മേഖലകളിൽ പക്ഷേ ചൈനയുടെ പിന്മാറ്റം വേഗത്തിലല്ല. ഏത് വെല്ലുവിളികളേയും നേരിടാൻ വ്യോമസേന ഒരുങ്ങിയിരിക്കുകയാണെന്നും ചൗദ്ധരി കൂട്ടിച്ചേർത്തു.

Tags: airforce india
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies