അബുദാബി: വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന ട്രെയിലറുകളുടെ സുരക്ഷയുറപ്പാക്കിയില്ലെങ്കിൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഓരോ വാഹനത്തിനും അനുയോജ്യമായ ട്രെയിലറുകൾ തന്നെ ഉപയോഗിക്കണം. അതിന് പിറകിൽ ബ്രേക്ക് ലൈറ്റുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണം.
പ്രത്യേക നമ്പർപ്ലേറ്റ് ഇതിനോട് ചേർന്ന് നിർബന്ധമായുമുണ്ടാകണം. ട്രെയിലറുകൾ ഉപയോഗിക്കുന്നതിനായുള്ള പ്രത്യേക അനുമതി നേടുകയോ, മതിയായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുകയോ ചെയ്യാത്ത വാഹന ഉപയോക്താക്കൾക്ക് ഗതാഗത നിയമം ആർട്ടിക്കിൾ 96 പ്രകാരം 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Comments