രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ: ഷാനിന്റെ കൊലപാതകത്തിൽ ബിജെപിയ്ക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ: ഷാനിന്റെ കൊലപാതകത്തിൽ ബിജെപിയ്‌ക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2021, 11:22 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ:ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രഞ്ജിത്ത് ശ്രീനിവാസൻ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ്. അദ്ദേഹത്തോട് വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്‌ട്രീയ കൊലാപാതകമാണിതെന്ന് മുരളീധരൻ പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിയിൽ കെട്ടിവെയ്‌ക്കാൻ ശ്രമിക്കുകയാണ്. അക്രമവുമായി ബിജെപിയ്‌ക്ക് യാതൊരു ബന്ധവുമില്ല. ഇന്നലെ ഈ അക്രമം ഉണ്ടായപ്പോൾ തന്നെ പോലീസ് സുരക്ഷ ശക്തമാക്കേണ്ടതായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്‌ച്ച സംഭവിച്ചുവെന്നും മുരളീധരൻ പറഞ്ഞു.

അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ തീരുമാനിച്ചത്. ഇസ്ലാമിക ഭീകരവാദികൾക്ക് വളമിട്ടുകൊടുക്കുന്ന സമീപനമാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് വഴിയൊരുക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കഴിയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലാണ് സംഘർഷം ഉണ്ടായിരുന്നത്. ഈ സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകൻ കൊലപ്പെടുന്നത് എങ്ങനെ ബിജെപി ചെയ്യുന്നതാകുമെന്നും മുരളീധരൻ ചോദിച്ചു. ഇന്ന് രാവിലെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊലപ്പെടുന്ന്ത്. സംഭവത്തിൽ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: SDPIv.muraleedharanshan.ranjith sreenivasan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies