ലകനൗ: അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് (എഇഎൽ) ഉത്തർപ്രദേശിലെ ഗംഗ എക്സ്പ്രസ് വേ പദ്ധതിക്കായി മൂന്ന് പ്രധാന റീച്ചുകൾ നിർമ്മിക്കാനുള്ള കരാർ ലഭിച്ചതായി അറിയിച്ചു. 17,000 കോടി രൂപയിലധികം പദ്ധതിച്ചെലവുള്ള, പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) ചട്ടക്കൂടിന് കീഴിൽ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയ ഇന്ത്യയിലെ എക്സ്പ്രസ് വേ പദ്ധതിയാണിതെന്ന അദാനി ഗ്രൂപ്പ്പത്രക്കുറിപ്പിൽ പറഞ്ഞു.
എക്സ്പ്രസ് വേയുടെ 80ശതമാനം ഉൾപ്പെടുന്ന ബുദൗൺ മുതൽ പ്രയാഗ്രാജ് വരെ 464 കിലോമീറ്റർ നിർമ്മിക്കുന്നതിന് ഉത്തർപ്രദേശ് എക്സ്പ്രസ്വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയിൽ (യുപിഇഐഡിഎ) നിന്ന് എഇഎല്ലിന് ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചു. ആകെ 594 കി.മീ. നീളമുളളതാണ് ഗംഗാ എക്സ്പ്രസ് വേ.
എക്സ്പ്രസ് വേയുടെ മൂന്ന് പ്രധാന സ്ട്രെച്ചുകൾ ടോൾ അടിസ്ഥാനത്തിൽ 30 വർഷത്തെ കാലയളവിൽ അദാനി ലിമിറ്റഡ് നടപ്പിലാക്കും. പ്രയാഗ്രാജിനെ ഉത്തർപ്രദേശിലെ മീററ്റുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗ എക്സ്പ്രസ്വേ ഡിബിഎഫ്ഒടി അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേ ആയിരിക്കും.
പ്രവേശന നിയന്ത്രിത ആറ്-വരി (എട്ട്-വരിയായി വികസിപ്പിക്കാവുന്ന) എക്സ്പ്രസ് വേയുടെ വികസനം മൂന്ന് ഗ്രൂപ്പുകളായി ഉൾക്കൊള്ളുന്നു. 151.700 കി.മീ ബുദൗൺ മുതൽ ഹർദോയ്, 155.7 കി.മീ ഹർദോയ് മുതൽ ഉന്നാവോ, 156.947 കി.മീ ഉന്നാവോ മുതൽ പ്രയാഗ്രാജ് എന്നീ മൂന്ന് റീച്ചുകളുടെ നിർമ്മാണ കരാറാണ് കമ്പനിക്ക് ലഭിച്ചത്.















