സൂര്യൻ ഉദിക്കാത്ത നാട്ടിൽ പ്രകാശമെത്തിച്ച കണ്ണാടി വിപ്ലവം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂര്യൻ ഉദിക്കാത്ത നാട്ടിൽ പ്രകാശമെത്തിച്ച കണ്ണാടി വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 03:41 pm IST
FacebookTwitterWhatsAppTelegram

സൂര്യ പ്രകാശം എത്തിപ്പെടാത്ത ഒരു നഗരം. ഇങ്ങനെ ഒരു നഗരത്തെപ്പറ്റി കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും അത്ഭുതം തോന്നും. ഇങ്ങനെയൊരു സ്ഥലമുണ്ടോ എന്ന് വരെ ചിന്തിച്ചുപോകും. എന്നാൽ അത്ഭുതപ്പെടേണ്ട, അങ്ങനെ സ്ഥലം ഈ ലോകത്തുണ്ട്. യൂറോപ്പിലെ വടക്കൻ ഇറ്റലിയിൽ വിഗാനെല്ല എന്ന നഗരമാണിത്.

ചുറ്റിനും മലകളാൾ സംരക്ഷിക്കപ്പെട്ട് താഴ്വരകളുടെ കീഴെ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ശൈത്യകാലമായാൽ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. അതായത് വർഷത്തിൽ മൂന്ന് മാസത്തോളം ഇവിടുത്തുകാർ ഇരുട്ടിലാണ് താമസിക്കുക. പതിമൂന്നാം നൂറ്റാണ്ട് മുതൽ ജനവാസമുള്ള ഈ നഗരത്തിൽ നിലവിൽ 163 ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇവർക്കുണ്ടായിരുന്നു. മൂന്ന് മാസത്തെ ഇരുണ്ട ജീവിതം കഴിഞ്ഞാൽ ഇവർ ആദ്യ സൂര്യപ്രകാശത്തെ വരവേൽക്കുക വലിയ ആഘോഷപരിപാടികളുമായാണ്.

വർഷങ്ങൾ കഴിഞ്ഞതോടെ സൂര്യനില്ലാതെ ഇവിടെ ജീവിക്കേണ്ടെന്ന് പറഞ്ഞ് നിരവധി ആളുകൾ നഗരത്തിൽ നിന്ന് താമസം മാറി. എന്നാൽ സ്വന്തം മണ്ണ് വിട്ടുപോകാൻ ആഗ്രഹമില്ലാത്തവർ അവിടെ തന്നെ താമസിച്ചു. സൂര്യനില്ലാതെ ഇനി ജീവിക്കാൻ സാധിക്കില്ലെന്ന് മനസാലയതോടെയാണ് ഈ പ്രശ്നത്തിന് പരിഹാരം തേടി ജനങ്ങൾ ഇറങ്ങി പുറപ്പെട്ടത്. സൂര്യപ്രകശം വിഗാനെല്ലയിലേക്ക് എത്തിക്കാനുള്ള എല്ലാ വഴികളും അവർ തേടി.

അങ്ങനെ ഒരിക്കലും സൂര്യവെളിച്ചം എത്താതിരുന്ന ആ പട്ടണത്തിലേക്ക് അവർ സൂര്യപ്രകാശം എത്തിച്ചു. എങ്ങനെ എന്നല്ലേ? 1999 ൽ അന്നത്തെ മേയറായിരുന്ന ഫ്രാങ്കോ മിഡാലിയാണ് ഇതിന് മുൻകൈ എടുത്തത്. ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകൾക്കിടയിലുള്ള താഴ്വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്നത് എന്നും പ്രദേശവാസികൾക്കറിയാം. അതിനാൽ പ്രകൃതിയ്‌ക്ക് കോട്ടം വരുത്താതെ മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിച്ചാൽ സൂര്യപ്രകാശം ലഭിക്കുമെന്ന് അവർക്ക് മനസിലായി.

രണ്ട് മലക്കൾക്കും ഇടയിൽ കണ്ണാടി സ്ഥാപിച്ചാൽ സൂര്യപ്രകാശം അതിൽ തട്ടി പ്രതിഫലിക്കും. പദ്ധതിക്ക് അധികാരികൾ അനുമതി നൽകിയതോടെ എട്ടു മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളിൽ സ്ഥാപിച്ചു. 2006 ഡിസംബർ 17 നാണ് ഈ വിചിത്ര പദ്ധതി നടപ്പിലാക്കിയത്. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്‌ക്കായി ആകെ ചെലവാക്കിയത്. ജിയാകോമോ ബോൺസാനി, ജിയാനി ഫെരാരി എന്നീ എൻജിനീയർമാരാണ് ഇത് പൂർത്തീകരിച്ചത്.

അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാർ അതും നിഷ്പ്രയാസം സാധിച്ചെടുത്തു. ഈ കണ്ണാടി വിഗാനെല്ല പട്ടണത്തിലേക്ക് മാത്രമല്ല അവിടുത്തെ ജനങ്ങളുടെ ജീവിതത്തിലേക്കും പ്രകാശം പ്രതിഫലിപ്പിച്ചു. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്‌റ്റ്വെയറും മറ്റു സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ സൂര്യപ്രകാശത്തിന്റെ അത്ര വരില്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാൻ ഈ കണ്ണാടിയ്‌ക്ക് സാധിച്ചു.

സൂര്യവെളിച്ചത്തെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നതോടെ വിഗാനെല്ലയിലെ ജനങ്ങൾ നിരവധി രാജ്യങ്ങൾക്കും ചെറുഗ്രാമങ്ങൾക്കും പ്രചോദനമായി. 2013 ൽ നോർവേയിലെ രജുകാൻ എന്ന ഗ്രാമത്തിലും ഇതേ കണ്ണാടി പദ്ധതി നടപ്പിലാക്കി. മറ്റ് നിരവധി പട്ടണങ്ങളും ഈ ആശയം കടമെടുക്കുന്നുണ്ട്.

ShareTweetSendShare

More News from this section

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies