കൊച്ചി: താരസംഘടനയായ അമ്മയിൽ അംഗത്വമെടുത്ത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനിടെയാണ് ആന്റണി പെരുമ്പാവൂർ സംഘടനയിൽ അംഗത്വമെടുത്തത്. ഞായറാഴ്ച്ച കൊച്ചിയിൽവെച്ചായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം.
26ഓളം സിനിമകളിൽ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. കിലുക്കമാണ് ആദ്യ ചിത്രം. മരക്കാറാണ് അടുത്തിടെ പുറത്തിറങ്ങിയത്. നിർമ്മാതാവെന്ന നിലയിൽ ആശിർവാദ്
സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഇതുവരെ 32 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 2000ൽ പുറത്തെത്തിയ നരസിംഹമാണ് ആശിർവാദ് നിർമ്മിക്കുന്ന ആദ്യ ചിത്രം.
ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിച്ച മലയാള സിനിമയെന്ന റെക്കോർഡും ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ്. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പെരുമ്പാവൂർ പ്രവർത്തിച്ചിരുന്നു.
Comments