കൊച്ചി: സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി. താരസംഘടനയായ അമ്മയുടെ മീറ്റിംഗിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഗോകുൽ സുരേഷിനെ ഹരീഷ് പേരടി കാണുന്നത്. അച്ഛന്റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു ഗോകുൽ സുരേഷിന്റെ മറുപടിയെന്ന് ഹരീഷ് പേരടി കുറിക്കുന്നു.
ഇത്തരത്തിൽ പെരുമാറാൻ കഴിഞ്ഞത് മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത് വളർത്തിയതിലാണ്. അതിന് സുരേഷ് ഗോപിയ്ക്ക് വലിയ സല്യൂട്ട് നൽകുന്നുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവിശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്…ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി …രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..അച്ഛന്റെ രാഷ്ട്രിയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ..ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി…മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്.
Comments