കേദാർനാഥിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു.. വീഡിയോ കാണാം..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു.. വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 04:24 pm IST
FacebookTwitterWhatsAppTelegram

ഭൂമിശാസ്ത്രപരമായ പരിമിതികളും ക്ലേശങ്ങളും താണ്ടി പ്രതിവർഷം പതിനായിരക്കണക്കിന് ഭക്തരെത്തുന്ന ഭാരതത്തിലെ പുണ്യഭൂമിയാണ് കേദാർനാഥ്. ഹിമാലയസാനുക്കളിൽ സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിലേക്ക് എത്തുകയെന്നത് ഒരു സാഹസിക യാത്ര കൂടിയാണ്. ക്ലേശകരമായ കാൽനട യാത്രയ്‌ക്ക് ഒടുവിലാണ് സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ അധികം ഉയരത്തിലുള്ള ഈ ക്ഷേത്രത്തിലേക്ക് എത്തുക. ഗൗരികുണ്ഡിൽ നിന്നും ഒരു ദിവസം നീണ്ട പ്രയാസമേറിയ കാൽനട യാത്ര ഇനി അധികം നാൾ വേണ്ടി വരില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ഇവിടെയൊരുങ്ങുകയാണ്..

സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേയാണ് ഉത്തരാഖണ്ഡിൽ ഒരുങ്ങുന്നത്. രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ക്ഷേത്രത്തിലെത്താൻ തീർത്ഥാടകരെ സഹായിക്കുന്നതിനായാണ് 11.5 കിലോമീറ്റർ നീളമുള്ള റോപ്പ്വേ നിലവിൽ വരിക. സാധാരണയായി ഗൗരികുണ്ഡിൽ നിന്ന് 16 കിലോമീറ്റർ കാൽനടയാത്ര ചെയ്താൽ മാത്രമേ തീർത്ഥാടകർക്ക് ക്ഷേത്രത്തിൽ എത്താനാകൂ. ഇതിനായി ഒരു ദിവസം മുഴുവൻ എടുക്കും, അതേസമയം റോപ്പ്വേ വന്നാൽ സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്ക് 60 മിനിറ്റിനുള്ളിൽ എത്താം. നവംബർ അഞ്ചിന് കേദാർനാഥ് സന്ദർശന വേളയിൽ കേദാർനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കുമുള്ള റോപ്പ് വേകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേദാർനാഥ് റോപ്പ്വേയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ടെൻഡർ ഉടൻ നൽകുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാൽക്കറും അറിയിച്ചു.

ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് റോപ്പ്‌വേ നിർമ്മിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ആരംഭ പോയിന്റ് സോൻപ്രയാഗിലേക്ക് മാറ്റാൻ തീരുമാനിച്ചത് പിന്നീടാണ്. അതേസമയം ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ആയി ഇതിന് മുമ്പ് പരിഗണിച്ചിരുന്നത് ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമിച്ച റോപ്പ് വേയാണ്. നദിയുടെ വടക്കും തെക്കും കരകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോപ്പ് വേ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ഇതായിരുന്നു. കേദർനാഥ് റോപ്പ് വേ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റോപ്പ് വേയാണ് ഇന്ത്യയിൽ തയ്യാറാകുന്നത്.

ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies