ദിസ്പൂർ:പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 50കാരൻ അറസ്റ്റിൽ.അസമിലെ മോറിഗാവിലാണ് ഞെട്ടിക്കുന്ന സംഭവം. രജനി കാന്ത ഡൈമാരിയാണ് പിടിയിലായത്.
ആറും ഏഴും വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് പ്രതിയുടെ ക്രൂര പീഡനത്തിനിരയായത്.
പെൺകുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് ലഹരിഘട്ട് പോലീസിന്റെ നടപടി. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
കുട്ടികളെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്.കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതി സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു.സംഭവശേഷം പ്രതി ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
Comments