മരിച്ചവർ ഇനി വോട്ടു ചെയ്യില്ല ; കള്ളവോട്ടിടാൻ വരുന്നവർക്ക് എട്ടിന്റെ പണി;പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ഇനി എന്ത് ചെയ്യും ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരിച്ചവർ ഇനി വോട്ടു ചെയ്യില്ല ; കള്ളവോട്ടിടാൻ വരുന്നവർക്ക് എട്ടിന്റെ പണി;പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ഇനി എന്ത് ചെയ്യും ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 08:11 pm IST
FacebookTwitterWhatsAppTelegram

വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ നിയമം ആവാൻ പോവുകയാണ്. ചില പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനും ബഹളങ്ങൾക്കും ഇടയിലും ഇന്നലെ ബിൽ രാജ്യ സഭയും കടന്നു. ഇനി പ്രഥമ പൗരന്റെ ഒപ്പ് മാത്രം മതി നിയമം ആവാൻ. ഇരട്ടവോട്ടു തടയലും വോട്ടർ പട്ടിക ശുദ്ധീകരിക്കലുമാണ് നിയമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

എന്നാൽ ചില പ്രതിപക്ഷ പാർട്ടികൾക്ക് ഇതൊന്നും സ്വീകാര്യമല്ല. കള്ളവോട്ടും ബൂത്ത് പിടുത്തവും കേരള ജനതയ്‌ക്ക് പരിചയപ്പെടുത്തിയ സിപിഎമ്മിന്റെ എംപിമാരാണ് പാർലമെന്റിൽ ഏറ്റവും കൂടുതൽ ബഹളംവെച്ചത് എന്നതാണ് ഏറെ കൗതുകം. സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ മരിച്ചവർ വോട്ടു ചെയ്യാനെത്തുന്നത് പതിവായിരുന്നു. മരിച്ച പ്രിയപ്പെട്ടവരെ കാണാൻ തിരഞ്ഞെടുപ്പു നാളിൽ പോളിങ് ബൂത്തിലെത്തിയാൽ മതിയെന്ന ട്രോളുണ്ടായത് അങ്ങനെയാണ്. തികഞ്ഞ അവസരവാദികളും സങ്കുചിത രാഷ്‌ട്രീയം മുന്നോട്ടുവെയ്‌ക്കുന്ന ചില പ്രാദേശിക പാർട്ടികളും സിപിഎമ്മിന്റെ കൂടെ ബില്ലിനെ എതിർത്തു.

കാലങ്ങളായി തങ്ങളുടെ പാർട്ടി ഗ്രാമങ്ങൾ പരീക്ഷിച്ച കള്ളവോട്ടും ഇരട്ടവോട്ടും ഇനി സാധ്യമാകില്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പുതിയ പരിഷ്‌കാരത്തെ പല്ലും നഖവും ഉപയോഗിച്ച് പാർട്ടിയുടെ അംഗങ്ങൾ പാർലമെന്റിൽ എതിർത്തത്. തൃണമൂൽ കോൺഗ്രസിന്റെ അവസ്ഥയും സമാനം തന്നെ. പശ്ചിമബംഗാളിൽ പല മണ്ഡലങ്ങളിലും മമതയുടെ പാർട്ടി വിജയിക്കുന്നത് തിരഞ്ഞെടുപ്പ് കൃത്രിമം നടത്തികൊണ്ടുതന്നെയാണ്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയവർക്ക് തിരിച്ചറിയൽ കാർഡ് നൽകി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. ഇതിനെല്ലാം തടയിടുന്നതിനായി ഒരു നിയമം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് എതിർക്കുമെന്നത് സ്വാഭാവികം.

ഇരുപത് ലക്ഷത്തോളം വോട്ടർമാരാണ് പുതിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമാവുക. നാലരലക്ഷം ഇരട്ടവോട്ടുകളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായത്. അന്ന് രാജ്യത്തു നിന്ന് അപ്രത്യക്ഷമായത് 12 ശതമാനം റേഷൻകാർഡുകളാണ്. അനാഥാലയങ്ങളുടെ പേരിലും അഗതിമന്ദിരങ്ങളുടെ പേരിലും തലയെണ്ണി റേഷൻ കൈക്കലാക്കിയത് നിലച്ചു. വോട്ടർ പട്ടികയുടെ കാര്യത്തിലും സംഭവിക്കുക മറിച്ചൊന്നുമല്ല. വോട്ടർ ഐഡി-ആധാർബന്ധനം സത്യത്തിലേക്കൊരു സേതുബന്ധനമാകും. ഇതുവഴി പത്തുശതമാനം വോട്ടുകൾ അപ്രത്യക്ഷമാകും. അതോടെ പലർക്കും അനായാസം ജയിച്ചു കയറുക പ്രയാസം തന്നെയാകും. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷകക്ഷികൾ രാജ്യസഭയിൽ പ്രതിഷേധിച്ച് പുറത്തിറങ്ങിയത്. കള്ളവോട്ടു തടയൽ നിയമത്തെ എതിർക്കുന്നവർ കളളത്തരത്തിന് കൂട്ടുനിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജുജുവിന് പറയേണ്ടി വന്നതും അതുകൊണ്ടാണ്.

പട്ടികയിൽ പേരുള്ളവരും പുതുതായി പേരുചേർക്കുന്നവരും നിശ്ചിത തിയതിക്കുള്ളിൽ ആധാർനമ്പർ നൽകണമെന്നാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സെർവറും പോർട്ടലും സോഫ്റ്റ് വെയറും സ്ഥാപിക്കും. പുതിയ സോഫ്ട് വെയറിന്റെ സഹായത്തോടെ കള്ളവോട്ടും വോട്ടിരട്ടിപ്പും ഒഴിവാക്കാൻ നടപടിയെടുക്കും. നാഷണൽ വോട്ടേഴ്സ് സർവ്വീസ് പോർട്ടലിലൂടെയാണ് വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുക. വിവരശേഖരണത്തിനും നടപടിക്രമങ്ങൾ അറിയിക്കുന്നതിനുമായി ഓൺലൈൻ, ഓഫ്ലൈൻ എസ്എംഎസ് സംവിധാനം ഏർപ്പെടുത്തുമെന്ന് കിരൺ റിജിജു പറഞ്ഞു.

2015 മുതൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 30 കോടി വോട്ടർമാരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വോട്ടർമാരുടെ മൂന്നിലൊന്നു മാത്രമെ ആകുന്നുള്ളു. ഇതിനെതിരെ നൽകിയ കേസിൽ സുപ്രീംകോടതി സ്റ്റേനൽകി. പുതിയ തിരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ നിയമമാകുന്നതോടെ രാജ്യത്തെ മുഴുവൻ വോട്ടർമാരും ഇതിൽ ഉൾപ്പെടും. വ്യാജവോട്ടും വോട്ടിരട്ടിപ്പും ഒഴിവാകും. ആന്ധ്രയിൽ നടപ്പാക്കിയപ്പോൾ 27 ലക്ഷം പേരാണ് ഒഴിവായത് ഈ സമയത്ത് ഓർമ്മിക്കേണ്ടതുണ്ട്.

Tags: rajya sabhaelection laws amendment billKiren Rijiju
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies