മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 09:44 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഗവർണർ പദവിയെ ചോദ്യം ചെയ്യാനും ഗവർണറുടെ അധികാരം അപ്രസക്തമാക്കുന്നതിലേക്ക്ും വഴിതെളിക്കുന്നതാണ് സർക്കാർ നീക്കമെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.

സർവ്വകലാശാലകളിലെ സർക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ പദവി വേണമെങ്കിൽ മുഖ്യമന്ത്രിക്ക് നൽകാമെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം മറയാക്കിയാണ് മമതയുടെ നീക്കം. ഗവർണറും സർക്കാരും തമ്മിൽ സഹകരണമില്ലെന്നും ശത്രുതയാണ് നിലനിൽക്കുന്നതെന്നുമാണ് മന്ത്രി ബ്രത്യ ബാസുവിന്റെ വിശദീകരണം. ഇത്തരമൊരു മാറ്റത്തിന്റെ നിയമസാധുതകളെക്കുറിച്ചും ഭരണഘടനാപരമായ ഭേദഗതികളെക്കുറിച്ചും സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മമതയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഏകാധിപത്യ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തിയ വ്യക്തിയാണ് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രീയ എതിരാളികൾക്ക് നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ നരനായാട്ടിൽ ഗവർണർ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മമതയുടെയും തൃണമൂലിന്റെയും ഏകപക്ഷീയ നടപടികൾ മിക്കതും ഗവർണർ ചോദ്യം ചെയ്യുന്നതുകൊണ്ടാണ് വിഫലമാകുന്നതും. ഇത് കണക്കിലെടുത്താണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രിയെ അവരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചുവെങ്കിലും ആരും പങ്കെടുക്കാൻ തയ്യാറായിരുന്നില്ല. വൈസ് ചാൻസലർമാരുടെ യൂണിയനിസം ഞെട്ടിക്കുന്നതാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്ഭവനിലെ യോഗഹാളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

Tags: west bengal-governorbengal governorMamatha BanarjeWest bengal CM
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies