ന്യൂഡൽഹി: രാജ്യത്തെ 12 മുതൽ 18 വയസ്സ് വരെയുളള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. കോവാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കോവിൻ പ്ലാറ്റ്ഫോമിൽ കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിന് കൂടുതൽ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇതോടെ, ഇന്ത്യയിൽ കുട്ടികൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയ രണ്ടാമത്തെ കൊറോണ വാക്സിൻ ആയി കോവാക്സിൻ മാറി.
Comments