ബസ്സുമാണ്, ട്രെയിനുമാണ്; പാളത്തിലും റോഡിലും ഒരുപോലെ; അത്ഭുത വാഹനം ഓടിത്തുടങ്ങി| DMV
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബസ്സുമാണ്, ട്രെയിനുമാണ്; പാളത്തിലും റോഡിലും ഒരുപോലെ; അത്ഭുത വാഹനം ഓടിത്തുടങ്ങി| DMV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 02:48 pm IST
FacebookTwitterWhatsAppTelegram

ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. സാധാരണക്കാർ ഏറ്റവുമധികം സഞ്ചരിക്കാറുള്ള വാഹനങ്ങളാണെന്നിരിക്കെ ഭൂരിഭാഗം പേരും ഇവ രണ്ടിലും യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ രണ്ടെണ്ണത്തിലും ഒരുമിച്ച് യാത്ര ചെയ്താൽ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ യാത്ര അതിമനോഹരമായിരിക്കും എന്ന് കാണിച്ചുതരികയാണ് ജപ്പാനിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ വാഹനം. യാത്രകൾ ഇഷ്ടപ്പെടുന്ന വാഹനപ്രേമികൾക്കുമെല്ലാം ഒരു കൗതുക വാർത്തയാണ് ഇപ്പോൾ ജപ്പാനിൽ നിന്നും വരുന്നത്.

ജപ്പാനിൽ പുതിയതായി രൂപകൽപന ചെയ്ത വാഹനം ഒറ്റ നോട്ടത്തിൽ ബസാണോ അതോ ട്രെയിനാണോ എന്ന് തോന്നിപ്പോകും. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ സവിശേഷതയും. ഡ്യുവൽ മോഡൽ വെഹിക്കിൾ ആയ ഈ വാഹനം ഡിഎംവി എന്നാണ് അറിയപ്പെടുന്നത്.

റോഡിലൂടെ സുഗമായി ഓടിക്കാൻ സാധിക്കുന്ന ഈ വാഹനം ആവശ്യം വരുമ്പോൾ റെയിൽവേ പാളത്തിലും കയറ്റാം. റോഡിൽ നിന്നും റെയിൽപാളത്തിലേക്ക് കടക്കുമ്പോൾ ചക്രങ്ങൾ മാറുന്നതിനുള്ള സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ടയറിന് പകരം പാളത്തിന് അനുയോജ്യമായ ചക്രങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ട്രാക്കിനടുത്ത് എത്തുമ്പോൾ ടയർ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ഇതിലുണ്ട്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡ്യുവൽ മോഡൽ വെഹിക്കിൾ തയ്യാറാകുന്നത്. അതുകൊണ്ട് തന്നെ ആ നേട്ടം ജപ്പാൻ എന്ന ഏഷ്യൻ രാജ്യത്തിന് സ്വന്തം.

ക്രിസ്മസ് ദിനമായ ഡിസംബർ 25 മുതലാണ് ജപ്പാനിലെ കൈയോയിൽ ഡിഎംവി പ്രവർത്തനമാരംഭിക്കുന്നത്. പരമാവധി 21 യാത്രക്കാരെ ഈ വാഹനത്തിൽ ഉൾക്കൊള്ളിക്കാം. റോഡിലൂടെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. 60 കിലോമീറ്റര് വേഗതയിൽ റെയിൽവേ ട്രാക്കിലും സഞ്ചരിക്കും.

പരമ്പരാഗതമായി നാം കണ്ടുവരുന്ന വാഹനങ്ങൾക്ക് റോഡിൽ മാത്രമോ അല്ലെങ്കിൽ റെയിൽവേ ട്രാക്കിൽ മാത്രമോ ആണ് ഓടിക്കാൻ സാധിക്കുക. എന്നാൽ ഡിഎംവിക്ക് ഇതുരണ്ടും സാധിക്കുമെന്ന് എ.എസ്.എ കോസ്റ്റ് റെയിൽവേയുടെ സിഇഒ ഷിഗേക്കി മിയൂര പ്രതികരിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാരെ റോഡ് മാർഗം ചെന്ന് ബസിൽ കയറ്റി നേരെ സ്റ്റേഷനിലേക്ക് പോകുകയും അവിടെ നിന്ന് അതേ വാഹനത്തിൽ നിർദിഷ്ട സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രായമായ ആളുകളുള്ള ഉൾപ്രദേശങ്ങളിൽ ഈ സംവിധാനം ഏറെ സഹായകമാകും. ഡിഎംവി വളരെ ഉപകാരപ്രദമായ പൊതുഗതാഗത സംവിധാനമാകുമെന്നാണ് ജപ്പാൻകാർ പ്രതീക്ഷിക്കുന്നത്.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies