ന്യൂ ഇയർ ആഘോഷങ്ങൾ വെള്ളത്തിൽ;30 മുതൽ രാത്രികാല നിയന്ത്രണം; കടകൾ രാത്രി 10 വരെ മാത്രം; പുതുവത്സരാഘോഷങ്ങൾക്കും കർശന നിയന്ത്രണം; അനാവശ്യ യാത്രകൾ അനുവദിക്കില്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ന്യൂ ഇയർ ആഘോഷങ്ങൾ വെള്ളത്തിൽ;30 മുതൽ രാത്രികാല നിയന്ത്രണം; കടകൾ രാത്രി 10 വരെ മാത്രം; പുതുവത്സരാഘോഷങ്ങൾക്കും കർശന നിയന്ത്രണം; അനാവശ്യ യാത്രകൾ അനുവദിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 07:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്‌ക്ക് അടയ്‌ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്.

ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ പ്രാപ്തമാണെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10 ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കും. കേന്ദ്ര സർക്കാറിന്റെ കർശന നിർദ്ദേശം ഉണ്ടായതിനെ തുടർന്നാണ് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചത്.

കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്. ഒമിക്രോൺ ഇൻഡോർ സ്ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.

Tags: night curfew keralaCovid-19 restrictionsNew Year celebrationCorona Restrictions
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies