ലക്നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം തകർക്കാൻ എസ്പിയും, ബിഎസ്പിയും കോൺഗ്രസ്സും ശക്തമായി ശ്രമിക്കുന്നുണ്ട്. നിങ്ങൾ ഇനിയും പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക. നിങ്ങളുടെ ശ്രമങ്ങൾ തകർക്കാൻ താനിവിടെ ഉണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിലെ ഹർദോയിൽ നടന്ന ജൻ വിശ്വസ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമ്മാണം തടയാനായി പ്രതിപക്ഷ പാർട്ടികൾ ഒരുപാട് പരിശ്രമിക്കുന്നുണ്ട്. ‘അവിടെ ക്ഷേത്രം നിർമ്മിക്കും പക്ഷെ തീയതി പറയില്ല’ എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞ് കളിയാക്കുമായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ രാമക്ഷേത്രം ഇവിടെ ഉയരും. ജനങ്ങൾക്ക് ബിജെപി നൽകുന്ന വാഗ്ദാനങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അധികം താമസിയാതെ തന്നെ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിനെ ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിൽ യോഗി ആദിത്യനാഥ് ആണ്. കഴിഞ്ഞ ആറ് വർഷമായി രാജ്യം ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദി ആണ്. എല്ലാവരുടേയും വികസനമാണ് ബിജെപി സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Comments