പാട്ടുകേട്ട് പറക്കാം; ജാസും മൊസാർട്ടും വേണ്ട; ആകാശയാത്രയിൽ ഇന്ത്യൻ സംഗീതം നിറയട്ടെ; അഭ്യർത്ഥന അംഗീകരിച്ച് വ്യോമയാന മന്ത്രാലയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാട്ടുകേട്ട് പറക്കാം; ജാസും മൊസാർട്ടും വേണ്ട; ആകാശയാത്രയിൽ ഇന്ത്യൻ സംഗീതം നിറയട്ടെ; അഭ്യർത്ഥന അംഗീകരിച്ച് വ്യോമയാന മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 05:19 pm IST
FacebookTwitterWhatsAppTelegram

ഇനി പാട്ടുകേട്ട് പറക്കാം; രാജ്യത്തെ വിമാനത്താവളങ്ങളും വിമാനങ്ങളും സംഗീതാത്മകമാകാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: ഇനി രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം ഒഴുകും.വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കത്തയച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന അംഗീകരിച്ചു കൊണ്ടാണ് കത്തയച്ചത്. മത-സാമൂഹിക ജീവിതത്തിന്റെ അഭിവാജ്യ ഘടകമായാണ് ഇന്ത്യയിൽ സംഗീതം ആരംഭിച്ചതെന്ന് വ്യോമയാന മന്ത്രാലയം കത്തിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള മിക്ക വിമാനങ്ങളിലും വയ്‌ക്കുന്ന സംഗീതം എയർലൈൻ ഉൾപ്പെടുന്ന രാജ്യത്തിന് വളരെ പ്രധാനമാണ്, ഉദാഹരണത്തിന്, അമേരിക്കൻ എയർലൈനുകളിലെ ജാസ്, ഓസ്ട്രിയൻ എയർലൈനുകളിലെ മൊസാർട്ട്, മിഡിൽ ഈസ്റ്റിൽ നിന്നുള്ള എയർലൈനുകളിലെ അറബ് സംഗീതം. പക്ഷേ, ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം വയ്‌ക്കുന്നത് വളരെ വിരളമാണ്. നമ്മുടെ സംഗീതത്തിന് വളരെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുണ്ട്, ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കാമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഉഷാ പാധി വിമാനക്കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും അയച്ച കത്തിൽ വ്യക്തമാക്കി.

ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന വ്യോമയാന മന്ത്രാലയം അംഗീകരിച്ചെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 23നാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിസിആർ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചത്.രാജ്യസഭാ എംപിയും ഐസിസിആർ പ്രസിഡന്റുമായ വിനയ് സഹസ്രബുദ്ധെയാണ് ഇതു സംബന്ധിച്ച കത്ത് മന്ത്രിക്ക് നൽകിയത്. സിന്ധ്യ ഐസിസിആറിന്റെ ആസ്ഥാനം സന്ദർശിച്ച വേളയിലായിരുന്നു ഇത്.

ഇന്ത്യയിലെ വിമാനങ്ങളിൽ അപൂർവമായി മാത്രം ഇന്ത്യൻ സംഗീതം കേൾപ്പിക്കുന്നത് നിരാശാജനകമാണെന്നും നമ്മുടെ സംഗീതത്തിന് വളരെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും ഉണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.

അനു മാലിക്, കൗശൽ എസ് ഇനാംദാർ, മാലിനി അവസ്തി, ഷൗനക് അഭിഷേകി, മഞ്ജുഷ പാട്ടീൽ കെ, സഞ്ജീവ് അഭ്യങ്കർ, റീത്ത ഗാംഗുലി, വസിഫുദ്ദീൻ ദാഗർ എന്നി കലാകാരന്മാരും സംഗീതജ്ഞരും ഡിസംബർ 23 ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

ഈ വർഷം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വ്യോമയാന മന്ത്രാലയം, സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ മേഖയിലുള്ളതുമായ വിമാനകമ്പനികളോട് വിമാനങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങൾ കേൾപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു

Tags: INDIAN MUSICCivil Aviation Ministry
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies