കുക്കറി ഷോക്കാർ ജാഗ്രത ! ടിവിയിൽ നക്കി നോക്കിയാൽ ഇനി രുചിയറിയാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുക്കറി ഷോക്കാർ ജാഗ്രത ! ടിവിയിൽ നക്കി നോക്കിയാൽ ഇനി രുചിയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 06:53 pm IST
FacebookTwitterWhatsAppTelegram

ടിവിയിൽ കുക്കറി ഷോയും മറ്റ് പാചക പരിപാടികളും കാണുമ്പോൾ പലർക്കും തോന്നുന്ന കാര്യമാണ് ഒന്ന് രുചിച്ച് നോക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. പാചകപരിപാടിക്കിടെ കാണുന്ന വിഭവങ്ങൾക്ക് പറയുന്നത്ര രുചിയുണ്ടാകുമോയെന്ന് ചിലപ്പോഴൊക്കെ നമ്മൾ സംശയിക്കാറുണ്ട്. എങ്ങനെയും അതൊന്ന് അപ്പോൾ തന്നെ രുചിക്കാൻ പറ്റിയെങ്കിലെന്ന് ആഗ്രഹിക്കാറുമുണ്ട്. പായസവും മറ്റ് മധുര പലഹാരങ്ങളും കാണുമ്പോൾ നാവിൽ വെള്ളമൂറുമെങ്കിലും എല്ലാ അനുഭവങ്ങളും കമന്റ് ബോക്സിൽ ഇടുകയാണ് നമ്മുടെ പതിവ്. എന്നാൽ ഇനി അതോർത്ത് ആരും വിഷമിക്കേണ്ട. ടിവിയിൽ കാണുന്ന വിഭവത്തിന്റെ രുചി നമുക്ക് അപ്പോൾ തന്നെ അറിയാം. അതും ടിവി സ്‌ക്രീനിൽ നക്കി നോക്കി.

ടേസ്റ്റ് ദ ടിവി എന്ന പേരിൽ പുറത്തിറക്കിയ സ്മാർട് ടിവിയാണ് ലോകത്തിന്റെ ഏത് കോണിലുള്ള വിഭവത്തിന്റെ രുചിയും നമുക്ക് മനസിലാക്കിത്തരുന്നത്. ജപ്പാനിലെ ടോക്യോയിൽ മെയ്ജി സർവകലാശാലയിലെ പ്രൊഫസർ ഹൊമി മിയാഷിതയാണ് വ്യത്യസ്തമായ ഈ കണ്ടുപിടിത്തതിനു പിന്നിൽ. ഒരു വർഷമെടുത്ത് സൃഷ്ടിച്ച ഈ ടിവിയുടെ ആദ്യ രൂപം ഏകദേശം ഒരു ലക്ഷം യെൻ (65,000 രൂപ) ചിലവാക്കി നിർമ്മിച്ചതാണ്.

നിങ്ങളുടെ സ്‌ക്രീനിൽ കാണുന്ന വിഭവങ്ങളുടെ രുചികൾ നാവിൽ തുമ്പിലെത്തിക്കുന്ന 10 ഫ്ലേവർ കാനിസ്റ്ററുകളുടെ സംയോജനമാണ് ഈ ടിടിവിയിൽ പ്രവർത്തിക്കുന്നത് . ഈ ഫ്ലേവറിന്റെ സാമ്പിൾ ടിവി സ്‌ക്രീനിലൂടെ കാഴ്ചക്കാരന്റെ നാവിലേയ്‌ക്ക് എത്തും. എന്നാൽ ഒരു നിബന്ധനയുണ്ട്. ഈ സ്‌ക്രീൻ വഴി പത്ത് രുചികൾ മാത്രമേ അറിയാൻ സാധിക്കൂ. ലോകത്തെ എവിടെയുളള വിഭവങ്ങളും ഇത്തരത്തിൽ അനുഭവിക്കാൻ ഈ സ്മാർട് കാലത്ത് സാധിക്കുക എന്നതാണ് താനും തനിക്കൊപ്പമുളള ഗവേഷകരും ലക്ഷ്യമിടുന്നതെന്ന് ഹൊമി മിയാഷിത പറഞ്ഞു.

എന്നാൽ ഇത് പുറത്തിറക്കിയതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങളും ഉയർന്നു. തുടർന്ന് മെയ്ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി തന്നെ ഇത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇത് പ്രദർശിപ്പിക്കുകയായിരുന്നു. ചോക്ലേറ്റ് രുചിച്ച് നോക്കണമെന്നായിരുന്നു വിദ്യാർത്ഥിയുടെ ആഗ്രഹം. ഇത് പറഞ്ഞതോടെ ടിവിയിലെ ഫ്ലേവർ ജെറ്റുകൾ വിഭവത്തിന്റെ സാമ്പിൾ ഒരു പ്ലാസ്റ്റിക് ഷീട്ടിലേക്ക് സ്‌പ്രേ ചെയ്തു. ടിവിയിൽ നിന്ന് വന്നത് മിൽക്ക് ചോക്ലേറ്റ് ആണെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. കുക്കറി ഷോകൾക്കും സ്വാദ് നോക്കുന്ന കളികൾക്കും ഈ ടിവി ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

എന്നാൽ ഇതോടെ കണ്ടുപിടിത്തങ്ങൾ അവസാനിപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ല മിയാഷിത. പാട്ട് ഡൗൺലോഡ് ചെയ്ത് ആസ്വദിക്കുന്നത് പോലെ ടിവിയിൽ നിന്നും ഭക്ഷണം ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഗവേഷക പറയുന്നത്. എന്തായാലും ഇനി അമേരിക്കയിലേയും തായ്ലാന്റിലേയും വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണ പ്രേമികൾക്ക് അവിടേക്ക് പോകേണ്ട ആവശ്യമില്ല. സ്വീകരണ മുറിയിൽ ഇങ്ങനെ ഒരു ടിടിടിവി വാങ്ങി വെച്ചാൽ മതിയാകും. കാലം പോയ പോക്കേ എന്നല്ലാതെ എന്ത് പറയാൻ….

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies