ആലുവ:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവതി ദേവിയുടെ നട ഇന്നടക്കും.
വൈകിട്ട് ഏഴു മണിയോടെ പരമ്പരാഗത ആചാരങ്ങൾ പൂർത്തിയാക്കിയാണ് നടയടപ്പ് നടക്കുക.ഇതോടെ പന്ത്രണ്ട് ദിവസം നീണ്ടു നിന്ന തീർത്ഥാടന കാലത്തിന് സമാപ്തിയാവും
കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കാലടി,തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം.
ധനുമാസത്തിൽ തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ശ്രീപാർവതിയുടെ നട തുറക്കൽ മഹോത്സവം .മംഗല്യതടസ്സം,ദാമ്പത്യ ദുഃഖം എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് ഇവിടുത്തെ പ്രധാന വിശ്വാസം.
മഹാദേവനാണിവിടെ പ്രധാന മൂർത്തി.പരമശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.















