ലോകത്തിന് മുന്നിൽ ഇന്ത്യ നെഞ്ചുവിരിച്ച വർഷം; ഐക്യരാഷ്ട്രരക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം നിർണ്ണായകമായി : ടി.എസ്.തിരുമൂർത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിന് മുന്നിൽ ഇന്ത്യ നെഞ്ചുവിരിച്ച വർഷം; ഐക്യരാഷ്‌ട്രരക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം നിർണ്ണായകമായി : ടി.എസ്.തിരുമൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ നിലപാടറിയിച്ച വർഷമാണ് ഐക്യ രാഷ്‌ട്ര രക്ഷാകൗൺസിലിൽ നടന്നതെന്ന് ടി.എസ്.തിരുമൂർത്തി. കഴിഞ്ഞ ആഗസ്റ്റ് മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം അലങ്കരിച്ച നിമിഷങ്ങളിൽ ഇടപെട്ടതും ചർച്ച ചെയ്തതുമായ എല്ലാ വിഷയവും ലോകശ്രദ്ധനേടിയെന്നും ഐക്യരാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.

2021നെ തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ ആഗോളതലത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതായിരുന്നു. രക്ഷാ കൗൺസിലിലെ അദ്ധ്യക്ഷ പദത്തിലിരുന്ന ആഗസ്റ്റ് മാസം അതീവ നിർണ്ണായകമായി. അഫ്ഗാനിലെ താലിബാൻ ഭരണം പിടിച്ചെടുത്ത മുഹൂർത്തത്തിലാണ് രക്ഷാകൗൺസിൽ ഇന്ത്യ അദ്ധ്യക്ഷ പദത്തിലിരുന്നത്.  ഏഷ്യൻ മേഖലയിലെ സുരക്ഷാ വിഷയ ത്തിലും ഭീകരർക്ക് ശക്തമായ താക്കീതായും ഇന്ത്യയുടെ നിലപാടുകൾ മാറിയെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു. 8-ാം തവണയാണ് ഇന്ത്യ ഐക്യരാഷ്‌ട്ര രക്ഷാകൗൺസിലേക്ക് നിയോഗിക്കപ്പെട്ടത്. ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി രക്ഷാകൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷസ്ഥാനത്തിരുന്നതും 2021ലെ നേട്ടമായി.

അദ്ധ്യക്ഷ പദത്തിലിരുന്നാണ് ആഗോള തലത്തിലെ സമാധാന സേനാംഗങ്ങളുടെ പൊതു സുരക്ഷ, ആഫ്രിക്കൻ രാജ്യങ്ങളനുഭവിക്കുന്ന ഭീകരത, വാണിജ്യവ്യാപാര  സമുദ്രമേഖല യിലെ സുരക്ഷ, രാജ്യങ്ങൾ സംയുക്തമായി സ്വീകരിക്കേണ്ട ഭീകരതയ്‌ക്കെതിരായ നടപടികൾ എന്നിവ ചർച്ച ചെയ്തതെന്നും തിരുമൂർത്തി പറഞ്ഞു.

ഐക്യരാഷ്‌ട്ര സഭയുടെ 75-ാം പൊതുയോഗത്തിലും നരേന്ദ്രമോദിയുടെ സാന്നിദ്ധ്യവും പ്രസംഗവും ഏറെ ശ്രദ്ധനേടി. ആഗോളകൂട്ടായ്മ പരിസ്ഥിതി, സമുദ്രസുരക്ഷ, ആരോഗ്യരംഗം ,ബഹിരാകാശ ശാസ്ത്രസാങ്കേതിക മേഖല എന്നിവയിൽ വർദ്ധിക്കണമെന്നതിൽ ഇന്ത്യ ഉറച്ച നിലപാടുകൾ മുന്നോട്ട് വെച്ചപ്പോൾ കയ്യടിയോടെയാണ് ലോകം അത് ശ്രവിച്ചതെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ സമാധാന സേനകളെ വിന്യസിക്കുന്നതിലും അവർക്ക് അത്യാധുനിക സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലും ഐക്യരാഷ്‌ട്ര സഭ കാലഘട്ടത്തിനനുസരിച്ച് ഉയരണമെന്നതും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ വിഷയമാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ലയും വിവിധ സെഷനിൽ അദ്ധ്യക്ഷ പദം അലങ്കരിച്ചതും ചെറുരാജ്യങ്ങളുടെ വിഷയങ്ങളെക്കൂടി ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സഹായമായെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.

മദ്ധ്യേഷയെന്നത് പൗരാണികമായും ഇന്ത്യയുടെ ശക്തമായ ബന്ധമുള്ള പ്രദേശമാണെന്നത് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ നമുക്കായി. സിറിയ, യമൻ, ഇറാഖ് മേഖലയിലെ ഭീകരതയെ നിയന്ത്രിക്കാനുള്ള നടപടികളും ഇന്ത്യ മുന്നോട്ട് വച്ചു. അഫ്ഗാനും, പാകിസ്താനും, ചൈനയും നടത്തുന്ന ഭീകരതയുടെ പരിണിതഫലങ്ങളും മേഖലയിലെ അശാന്തിയും ഇന്ത്യ തുറന്നുകാട്ടിയെന്നും തിരുമൂർത്തി ഓർമ്മപ്പെടുത്തി.

Tags: india-UNUNSC-INDAT.S.Thirumoorthy
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies