ടാറ്റു ചെയ്ത മുഖവുമായി വാർത്ത വായിച്ച് മാദ്ധ്യമപ്രവർത്തക
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടാറ്റു ചെയ്ത മുഖവുമായി വാർത്ത വായിച്ച് മാദ്ധ്യമപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 02:21 pm IST
Facebook
Twitter
WhatsAppTelegram

ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു അടിക്കുന്നത് ഇപ്പോഴൊരു ട്രൻഡാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുക എന്ന ആഗ്രഹത്തോടെയാണ് ആളുകൾ കൂടുതലായും ടാറ്റു ചെയ്യുന്നതും. മുഖത്തും ശരീരം മുഴുവനും എന്ന് വേണ്ട കണ്ണിൽ വരെ ടാറ്റു അടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ഫ്രീക്കന്മാരുമുണ്ട്. എന്നാൽ മുഖത്ത് ടാറ്റു അടിച്ച് നിന്ന് വാർത്ത അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും?

ന്യൂസ് ചാനലിൽ പ്രൊഫഷണൽ രീതിയിൽ വാർത്ത അവതരിപ്പിക്കുകയാണ് പതിവെങ്കിലും അതിലും വ്യത്യസ്ഥത വരുത്തിയിരിക്കുകയാണ് ന്യൂസിലാന്റുകാരിയായ മാദ്ധ്യമപ്രവർത്തക ഒറിനി കൈപ്പറ. ഇവർ ചരിത്രം സൃഷ്ടിച്ചത് തന്റെ ടാറ്റുവിന്റെ പേരിൽ തന്നെയാണ്. മുഖത്ത് ടാറ്റൂ പതിച്ച് പ്രൈം-ടൈം ന്യൂസ് അവതരിപ്പിച്ചാണ് ഒറിനിയുടെ ലോകശ്രദ്ധയാകർഷിക്കുന്നത്. പരമ്പരാഗത മാവോറി വിഭാഗത്തിൽപ്പെട്ട സ്ത്രീയായ ഒറിനി കൈപ്പറ അവരുടെ കീഴ്‌ത്താടിയിലാണ് ടാറ്റൂ പതിച്ചിരിക്കുന്നത്.

ന്യൂസിലന്റിലെ ദേശീയ ചാനലായ ന്യൂസ്ഹബ്ബിലാണ് ഇവർ പ്രൈം ടൈം ന്യൂസ് അവതരിപ്പിച്ചത്. ഇതോടെ ലൈവ് ന്യൂസ് അവതരിപ്പിക്കുന്ന ആദ്യത്തെ മാവോറി വനിതാ മാദ്ധ്യമപ്രവർത്തകയായിരിക്കുകയാണ് ഒറിനി. ഇത് ശരിക്കും ആവേശകരമാണെന്നാണ് ന്യൂസിലൻഡ് വാർത്താ വെബ്‌സൈറ്റായ സ്റ്റഫ്ന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. പ്രൈംടൈം ന്യൂസിൽ അവതാരകയാകുക എന്നത് തീർച്ചയായും ഒരു പടി മുന്നിലാണ്. എനിക്ക് ഒരു ലക്ഷ്യമുണ്ട്, അത് നിറവേറ്റി. തന്റെ നേട്ടം മാവോറി സ്ത്രീകളെ പ്രചോദിപ്പിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

പത്രപ്രവർത്തനത്തിലെ തന്റെ കരിയറിന്റെ തുടക്കത്തിൽ താൻ വളരെയധികം സമ്മർദ്ദം നേരിട്ടതായി ഒറിനി പറയുന്നു. എന്നാൽ ഇപ്പോൾ അത് തനിക്ക് അനുഭവപ്പെടുന്നില്ലെന്നും അതിന് മാദ്ധ്യമ സ്ഥാപനമായ ന്യൂസ്ഹബിലെ സഹപ്രവർത്തകർക്ക നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. ഓക്ക്‌ലൻഡ് സ്വദേശിയായ ഈ 37കാരി നാല് കുട്ടികളുടെ അമ്മയാണ്. പരമ്പരാഗതമായി ടാറ്റൂകൾ പതിക്കുന്നവരാണ് മാവോറി സ്ത്രീകൾ.

കൈപ്പറയുടെ മാവോറി അടയാളങ്ങളാണ് അവളെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. 2019ൽ ടിവി എൻഡ് ചാനലിലെ മധ്യാഹ്ന സംപ്രേക്ഷണത്തിനായി ഇവരെ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് കൈപ്പറ പ്രധാനവാർത്തകളിൽ ഇടം നേടി. അതോടെ മുഖ്യധാരാ വാർത്തകൾ നൽകുന്ന മുഖം ടാറ്റൂകളുള്ള ആദ്യത്തെ വ്യക്തിയായി. മുഖത്തെ മാവോറി അടയാളങ്ങളാണ് ഒറിനിയെ വാർത്താ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയത്. മാവോറി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖത്തെ പച്ചക്കുത്തൽ. ടാറ്റുവിന്റെ പേരിൽ തന്നെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തിയെങ്കിലും വീണ്ടും പോരുതാനുള്ള നിശ്ചയദാർഢ്യമാണ് തന്നെ ഇന്ന് വ്യത്യസ്തയാക്കിയത് എന്ന പൂർണ വിശ്വാസമുണ്ട് ഇന്ന് കൈപ്പറയ്‌ക്ക്

Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies