തിരുവനന്തപുരം : എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ വർഷമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകട്ടെ ഈ വർഷമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്.
എല്ലാ പ്രിയപ്പെട്ട സഹോദരി സഹോദരന്മാർക്കും സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ നേരുന്നു. പോയവർഷം കൊറോണ മഹാമാരിയുടേയും, അനുബന്ധ പ്രതിസന്ധിയുടേയും, പ്രകൃതിക്ഷോഭങ്ങളുടെയും പേരിൽ
വലിയ ദുരിതങ്ങളിലൂടെയാണ് നാം കടന്നു പോയത്. പുതിയ വർഷം ഇതിനെല്ലാം പരിഹാരം ഉണ്ടാകട്ടെയെന്ന് സുരേന്ദ്രൻ പറഞ്ഞു.
പുതിയ ആശയങ്ങളുമായി, പുതിയ പ്രതീക്ഷകളുമായി മുന്നേറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Comments