യുഎഇ:പുതുവർഷത്തെ വരവേറ്റ് യുഎഇ.രാജ്യത്ത് ഇത്തവണ വിപുലമായ പുതുവത്സരാഘോഷ പരിപാടികളാണ് ഒരുക്കിയത്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം അരങ്ങേറി.
അബുദാബിയിൽ പുതുവത്സരാഘോഷത്തിന് പിറന്നത് മൂന്ന് പുതിയ ഗിന്നസ് റെക്കോർഡുകളാണ്. 40 മിനിറ്റ് വെടിക്കെട്ട് നടത്തിയാണ് ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നഗരി ലോകത്തെ വിസ്മയിപ്പിച്ചത്.നയനാനന്ദകരമായ എഴുന്നൂറ്റി ഇരുപത് നിമിഷങ്ങൾ ലോകത്തിന് സമ്മാനിച്ച് ഇരട്ട ഗിന്നസ് നേട്ടത്തോടെയാണ് റാസൽഖൈമ പുതുവർഷത്തെ വരൽവേറ്റത്.
റാക് അൽ മർജാൻ ഐലൻറ് കേന്ദ്രീകരിച്ചായിരുന്നു പുതുവർഷ ആഘോഷ പരിപാടി.ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമദ്ധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷവും ഏറെ ആകർഷകമായിരുന്നു. ഖോർഫക്കാൻ ബീച്ചിലും 10 മിനിറ്റ് നീളുന്ന വെട്ടിക്കെട്ട് നടന്നു.
ദുബായിൽ പ്രധാനമായും ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ 2020 ദുബായ് , ദുബായ് ഫെസ്റ്റിവൽ സിറ്റിമാൾ എന്നീ സ്ഥലങ്ങളിലാണ് ആഘോഷങ്ങൾക്കായി ഏറെ പേരെത്തിയത്.
Comments