പാരീസ്: അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെസിയെ കൂടാതെ ടീമിലെ മൂന്ന് കളിക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ടീമിന്റെ ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായാണ് പിഎസ്ജി താരങ്ങൾക്ക് കൊറോണ ബാധിച്ചിരിക്കുന്നത്.
മൈനോസ് വാനെസിനെയാണ് ക്ലബ്ബ് നേരിടുന്നത്. ഈ കളി മെസിക്ക് നഷ്ടമാകും. ഒരു സ്റ്റാഫ് അംഗത്തിനും രോഗമുണ്ടെന്ന് പിഎസ്ജി വ്യക്തമാക്കി. മെസിയെ കൂടാതെ ലെഫ്റ്റ് ബാക്ക് ജുവാൻ ബെർനാറ്റ്, ഗോളി സെർജിയോ റിക്കോ, 19 കാരനായ മിഡ്ഫീൽഡർ നഥാൻ ബിറ്റുമാസല എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരമാണ് ലയണൽ മെസി.















