കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ; ഒമിക്രോൺ വില്ലനാകുമോ? ആകെ രോഗികൾ 1700 ആയി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ; ഒമിക്രോൺ വില്ലനാകുമോ? ആകെ രോഗികൾ 1700 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 11:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ. വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വലിയൊരു പങ്ക് ഒമിക്രോൺ വകഭേദം മൂലമുള്ളതാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരിൽ 75 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്ന് കൊറോണ വാക്‌സിൻ കർമ്മ സേന തലവൻ ഡോ. എൻകെ അറോറ പറഞ്ഞു.

ഇന്ത്യയിൽ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഒമിക്രോൺ വകഭേദമാണ് മൂന്നാം തരംഗത്തിന് ആക്കം കൂട്ടുന്നത്. ഒമിക്രോൺ കേസുകളുടെ എണ്ണം ഓരോ ആഴ്‌ച്ചയും കൂടുകയാണ്. ആകെ കൊറോണ കേസുകളിലെ ഒമിക്രോൺ ബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലെ കണക്കുകൾ ഇതിന് തെളിവാണെന്നും അറോറ കൂട്ടിച്ചേർത്തു.

ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോൺ ആണ്. ഇതുവരെ രാജ്യത്ത് 1700 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി സ്ഥിരീകരിക്കുന്ന ഒമിക്രോൺ കേസുകളിൽ വലിയ രീതിയിലെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ദേശീയ തലത്തിൽ 12 ശതമാനമായിരുന്നു ഒമിക്രോൺ എങ്കിൽ ഇപ്പോൾ അത് 28 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആകെ ഒമിക്രോൺ രോഗികളിൽ ഏറ്റവും കൂടുതൽ മഹാരാഷ്‌ട്രയിലാണ്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്തത്. 351 കേസുകളാണ് ഡൽഹിയിലുള്ളത്. അതേസമയം 639 ഒമിക്രോൺ രോഗബാധിതർ സുഖം പ്രാപിച്ചിട്ടുണ്ട്. കേരളത്തിൽ 156 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിനൊപ്പം തന്നെ കൊറോണ കേസുകളിലും വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

Tags: COVID-19third waveOmicron
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies