പാലക്കാട് : അയ്യപുരത്തെ അങ്കണവാടിയിൽ മോഷണം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫാനും ലൈറ്റുകളും മോഷണം പോയി. കുട്ടികൾക്കുള്ള അരിയും പറയുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളൻ സാധനങ്ങളുമായി കടന്നുകളഞ്ഞത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അങ്കണവാടി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. തുടർന്ന് കുട്ടികൾക്കായി സുക്ഷിച്ച അരിയും പയറുമെടുത്ത് പാകം ചെയ്തു കഴിക്കുകയായിരുന്നു. അങ്കണവാടിയുടെ അടുക്കള അലങ്കോലമാക്കിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ജീവനക്കാർ കണ്ടത്.
ജീവനക്കാരുടെ പരാതിയിൽ പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments