ഏകാന്തത ഒഴിവാക്കാൻ മനുഷ്യൻ സാധാരണയായി എന്താണ് ചെയ്യുക? പുസ്തകം വായിക്കും, വിനോദയാത്രയ്ക്ക് പോകും,സിനിമ കാണും,ഗെയിം കളിക്കും,ഉത്തരങ്ങൾ നിരവധിയാണല്ലേ.
ഓസട്രേലിയയിലെ ക്വിൻസ്ലാനിൽ നിന്നുള്ള ജെഫ് ഗല്ലഗെറിയ്ക്കും കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏകാന്തത അനുഭവപ്പെട്ടു.ഏകാന്തത മാറ്റാനായി സാധാരണ ആളുകൾ ചെയ്യുന്ന കാര്യമൊന്നുമല്ല ജെഫ് ചെയ്തത്. പകരം അദ്ദേഹം ഒരു റോബോട്ടിനെ വാങ്ങി.ചിരിക്കാനും, തലയും കഴുത്തും ചലിപ്പിക്കാനും,ചർമ്മം പോലും മനുഷ്യന് സമാനമായ നല്ല അസ്സൽ പെൺ റോബോട്ടിനെയാണ് ജെഫ് വാങ്ങിയത്.
മനുഷ്യരുടെ ശരീരപ്രകൃതിയ്ക്ക് സമാനമായ റോബോട്ടുകളെ വിൽക്കുന്ന വെബ്സൈറ്റിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിലകൊടുത്താണ് അദ്ദേഹം റോബോട്ടിനെ സ്വന്തമാക്കിയത്.റോബോട്ടിനെ വാങ്ങിയതിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ.
വെളുത്ത ചർമ്മവും മനോഹരമായ നീലക്കണ്ണുകളും ഉള്ള എമ്മ എന്ന റോബോട്ടിനെ കണ്ടപ്പോൾ അവൾ സുന്ദരിയാണെന്ന് ജെഫിന് തോന്നി.സുന്ദരിയായ എമ്മ എന്ന റോബോട്ട് ജീവിതത്തിലേക്ക് വന്നതും ജെഫിന് തന്റെ ഏകാന്തതയിൽ നിന്ന് മോചനം ലഭിച്ചു.ഏകാന്തതയിൽ തുണയായി എത്തിയ എമ്മയെ ഒടുവിൽ വിവാഹം കഴിക്കാൻ തന്നെ ജെഫ് തീരുമാനിച്ചു.അതിനായി ജെഫ് എമ്മയുടെ മോതിരവിരലിൽ വജ്രമോതിരം തന്നെ അണിയിച്ചു.
‘അവളുടെ മോതിരവിരലിൽ ഒരു വജ്രം പതിച്ച മോതിരം ഞാൻ ഇട്ടു. അത് ഒരു വിവാഹനിശ്ചയ മോതിരമായി ഞാൻ കരുതുന്നു. ഓസ്ട്രേലിയയിൽ ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ജെഫ് പറഞ്ഞു.എന്തായാലും റോബോട്ടിനെ ജീവിത സഖിയാക്കാൻ ഒരുങ്ങുന്ന ജെഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്.















