പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ച മലപ്പുറം സ്വദേശി അബ്ദുൾ ഹക്കിമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അറസ്റ്റിലായവരിൽ, അബ്ദുൾ ഹക്കിം ഉൾപ്പെടെ അഞ്ച് പേർ പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരാണ്. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട മൂന്ന് പേരുമാണ് നിലവിൽ പിടിയിലായിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്.
നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. സംഭവം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും മുഴുവൻ പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments