കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശത്ത് വിമാനങ്ങൾ നിറയും, കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കും; വീണ്ടും മണ്ടത്തരവും ഗുണ്ടായിസവുമായി ജയരാജന്മാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശത്ത് വിമാനങ്ങൾ നിറയും, കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കും; വീണ്ടും മണ്ടത്തരവും ഗുണ്ടായിസവുമായി ജയരാജന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 09:02 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കേരള രാഷ്‌ട്രീയത്തിൽ എക്കാലത്തും വിവാദ നായകന്മാരാണ് കണ്ണൂരിലെ ജയരാജന്മാർ. ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നീ മൂന്ന് നേതാക്കൾ എന്നും പ്രസ്താവനകൾ കൊണ്ടും പ്രവൃത്തി കൊണ്ടുമാണ് ശ്രദ്ധാകേന്ദ്രമാകാറുളളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ജയരാജന്മാർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

കെ-റെയിൽ വിഷയത്തിൽ കേരളത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എതിരാളികൾക്കെതിരെ ഭീഷണിയും പരിഹാസവും നിറഞ്ഞ പ്രസ്താവനകളുമായി കണ്ണുരിൽ നിന്നുളള സിപിഎം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ ഉടൻ വരുമെന്നും കുറച്ച് നാൾ കഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങളായിരിക്കുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ പറഞ്ഞത്. കെ-റെയിൽ വിഷയത്തിൽ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മുൻമന്ത്രി കൂടിയായ ജയരാജൻ മണ്ടത്തരം വിളിച്ച് പറഞ്ഞത്.

ഇതോടെ ഇ പി ജയരാജന് വിഷയത്തിൽ വലിയ വിവരമില്ലെന്ന് പാർട്ടി പ്രവർത്തകർ തന്നെ അടക്കം പറയുന്നു. കെ റെയിലിനെ അനുകൂലിച്ച് കൊണ്ടുളള ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിറയെ ട്രോളുകളാണ്.
ഇതിനു മുൻപ് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചിച്ച ജയരാജന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹം കായികമന്ത്രിയായിരിക്കേയാണ് ആ സംഭവം. മുഹമ്മദലി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ജയരാജൻ മണ്ടത്തരങ്ങൾ വിളമ്പിയത്.

‘മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേയ്‌ക്ക് ഉയർത്തിയ താരമാണ് അദ്ദേഹം. സ്വർണമെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയർത്തി. മുഹമ്മദലിയുടെ മരണത്തിൽ കേരളത്തിന്റെ ദുഃഖം ഞാൻ അറിയിക്കുന്നു’ എന്നാണ് ജയരാജൻ അന്ന് പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ മുൻമന്ത്രിയുടെ ഈ മണ്ടത്തരം നിറഞ്ഞ അനുശോചനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ജയരാജന്റെ ഈ മണ്ടത്തരം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വരെ പരിഹാസ രൂപത്തിൽ വാർത്തയായി വന്നിട്ടുണ്ട്.

കെ-റെയിൽ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ഭീഷണി നിറഞ്ഞ പ്രസ്താവനയാണ് മറ്റൊരു വിവാദത്തിന് വഴിവച്ചത്. പ്രക്ഷോഭത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിനെ പരിഹസിച്ചാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തിയത്. കല്ല് പറിക്കും മുൻപ് സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു എം വി ജയരാജന്റെ പ്രസ്താവന.

കെ റെയിലിന്റെ സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്ക് എതിരെയായിരുന്നു ജയരാജന്റെ ഫെയ്‌സ്ബുക്കിലൂടെയുളള ഭീഷണി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേയ്‌ക്ക് തുപ്പിക്കളിക്കുകയാണെന്നും എംവി ജയരാജൻ പരിഹസിച്ചു. ഹൈക്കോടതി ജഡ്ജിയെ ശുംഭൻ വിളിയിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് എം വി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Tags: CPIMM.V JAYARAJANTrollp jayarajan
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies