കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ദിലീപ്അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കേസ് അട്ടിമറിക്കുന്നതിനായി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെയും ചില പ്രതികളെയും അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അപായപ്പെടുത്താൻ ശ്രമം, ഗൂഢാലോചന എന്നിവയാണ് ദീലിപിന് മേൽ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ. ക്രൈബ്രാഞ്ച് എസ്പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുക.
Comments