പ്രിയപ്പെട്ടവർ നോക്കി നിൽക്കെ അന്ത്യശ്വാസം: ദയാവധം പൊരുതിനേടി എസ്‌കോബാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രിയപ്പെട്ടവർ നോക്കി നിൽക്കെ അന്ത്യശ്വാസം: ദയാവധം പൊരുതിനേടി എസ്‌കോബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

ദയാവധം അല്ലെങ്കിൽ വേദനയില്ലാക്കൊല….വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നാണ് ദയാവധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ‘ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടലാണ് ദയാവധം കൊണ്ട് ഉദ്ദേശിക്കുന്നത്. ദയാവധത്തിനെതിരെ വ്യത്യസ്ത സമീപനമാണ് പല രാജ്യങ്ങൾക്കും. സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് യു.എസ്സിലെ നിയമം. ദയാവധത്തെ നിയമം മൂലം അംഗീകരിക്കുന്ന രാജ്യങ്ങളുമുണ്ട്. അത്തരത്തിൽ മരണത്തെ പൊരുതി നേടിയ കൊളംബിയോ കാരന്റെ കഥയും അയാളുടെ അവസാന വാക്കുകളുമാണ് പറഞ്ഞുവരുന്നത്.

‘ഗുഡ് ബൈ പറയുന്നില്ല, നമ്മൾ വീണ്ടും കണ്ടുമുട്ടും’ മരിക്കാൻ പോകുമ്പോൾ കൊളംബിയോ കാരനായ വിക്ടർ എസ്‌കോബാർ പറഞ്ഞ അവസാന വാക്കുകളാണ് ഇത്. ദയാവധം വഴി മാരക രോഗം ബാധിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന വ്യക്തിയാണ് എസ്‌കോബാർ. കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്ക് കൂടി ദയാവധത്തിന് അനുമതി നൽകിയ നിയമനിർമ്മാണത്തിന് ശേഷം ആദ്യമായി ദയാവധം തെരഞ്ഞെടുത്ത ആളാണ് വിക്ടർ എസ്‌കോബാർ.

ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാർ. സ്വന്തമായി ശ്വസിക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളും എസ്‌കോബാറിനെ അലട്ടിയിരുന്നു. ‘എന്റെ ശ്വാസകോശം എന്നെ അനുസരിക്കുന്നില്ലെന്ന് എനിക്ക് മനസിലായി’ ഒക്ടോബറിൽ തന്റെ നിയമപോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ എസ്‌കോബാർ പറഞ്ഞതിങ്ങനെയാണ്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു.

ദയാവധത്തിന് കീഴടങ്ങാൻ സാധിക്കുന്നത് തന്റെ രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നാണ് എസ്‌കോബാർ പറഞ്ഞത്. എസ്‌കോബാർ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്നതായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന അവസാന നിമിഷത്തിന്റെ വീഡിയോ ദൃശ്യത്തിൽ കണ്ടിരുന്നത്. തുടർന്ന് അദ്ദേഹത്തെ മയക്കിയ ശേഷം മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കി. തൊട്ടുപിന്നാലെ അഭിഭാഷകർ എസ്‌കോബാറിന്റെ മരണം സ്ഥിരീകരിച്ചു.

1997ലാണ് കൊളംബിയോ ദയാവധം നിയമവിധേയമാക്കിയത്. മാരക രോഗമുള്ളവർക്ക് മാത്രമായിരുന്നു അനുമതി നൽകുക. എന്നാൽ 2021ൽ കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതി മാരകമായ രോഗം ബാധിക്കാത്തവർക്കുമായി വിപുലീകരിച്ചു. പിന്നാലെ കഴിഞ്ഞ വർഷം എസ്‌കോബാർ അപേക്ഷ നൽകി.

എന്നാൽ ഒക്ടോബറിൽ ഇംബനാക്കോ ക്ലിനിക്കിലെ ഒരു പാനൽ ഈ അപേക്ഷ നിരസിച്ചു. എസ്‌കോബാർ മാരക രോഗമുള്ള ആൾ അല്ലെന്നും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നുമായിരുന്നു പാനൽ നിരീക്ഷിച്ചത്. എന്നാൽ എസ്‌കോബാർ കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് മരിക്കാനുള്ള തീയതി എസ്‌കോബാർ തീരുമാനിച്ചു. ജനുവരി ഏഴിന് വെള്ളിയാഴ്‌ച്ചയാണ് മരിക്കാനുള്ള തീയതിയായി അദ്ദേഹം തെരഞ്ഞെടുത്തത്. വാരാന്ത്യത്തിൽ ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിനാണ് വെള്ളിയാഴ്‌ച്ച മരണം തെരഞ്ഞെടുത്തതെന്നാണ് എസ്‌കോബാറിന്റെ അഭിഭാഷകൻ പറഞ്ഞത്. ‘നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും’ എന്നാണ് എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.

ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies