ന്യൂഡൽഹി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കർമാർ അക്കൗണ്ടിന്റെ പേര് മാറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് പുന:സ്ഥാപിച്ചു.
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കർമാർ പേര് ഇലോൺ മസ്ക് എന്ന് മാറ്റുകയായിരുന്നു. തുടർന്ന് ചില ലിങ്കുകൾ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. ഗ്രേറ്റ് ജോബ് എന്നായിരുന്നു ട്വീറ്റുകൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു.
അക്കൗണ്ടിന്റെ പേര് മാറ്റിയതിന് പുറമേ പ്രൊഫൈൽ ചിത്രവും ഹാക്കർമാർ മാറ്റിയിരുന്നു. ഹാക്കർമാരുടെ കയ്യിൽ നിന്നും അക്കൗണ്ട് തിരിച്ചുപിടിച്ച അധികൃതർ ട്വീറ്റുകളും ലിങ്കുകളും ഡിലീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 12ന് പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഇത്തരത്തിൽ ഹാക്ക് ചെയ്തിരുന്നു.
Comments