കൊറോണയുടെ മറപറ്റി കൊടും കുറ്റവാളികൾക്ക് പരോൾ;ടിപി കേസ് പ്രതികളടക്കം പുറത്ത് സുഖവാസത്തിൽ;കണ്ണടച്ച് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണയുടെ മറപറ്റി കൊടും കുറ്റവാളികൾക്ക് പരോൾ;ടിപി കേസ് പ്രതികളടക്കം പുറത്ത് സുഖവാസത്തിൽ;കണ്ണടച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 08:49 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:കൊറോണയുടെ പേരിൽ പരോളിലിറങ്ങിയ ജയിൽപുള്ളികളെ തിരികെ കയറ്റാൻ മടിച്ച് സംസ്ഥാന സർക്കാർ.ടിപി കേസ് പ്രതികളടക്കമുള്ള കൊടും കുറ്റവാളികൾ ജയിലിൽ നിന്ന് പരോളിലിറങ്ങി സുഖവാസം നയിക്കുമ്പോഴും കണ്ണടയ്‌ക്കുകയാണ് സർക്കാർ.

കഴിഞ്ഞ ദിവസം വയനാട്ടിലെ റിസോർട്ടിൽ വെച്ച് ലഹരിപാർട്ടിയ്‌ക്കിടെ മാരക ലഹരിമരുന്നുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജിനെയടക്കം പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊടുംകുറ്റവാളികളുടെ ജയിലിന് പുറത്തെ സുഖവാസം വീണ്ടും ചർച്ചയാവുന്നത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിർദ്ദേശ പ്രകാരം റിമാൻഡ് പ്രതികളടക്കം 1,100 പേർക്കും സംസ്ഥാന സർക്കാർ ഇടപെട്ട് 506 ജീവപര്യന്തം തടവുകാർക്കുമാണ് പരോൾ നൽകിയത്.സുപ്രീം കോടതി നിർദ്ദേശ പ്രകാരം പരോളിൽ വിട്ടവരെ നിർബന്ധിപ്പിച്ച് തിരികെ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവുണ്ട്.ആ ആനുകൂല്യം തങ്ങൾക്കും വേണമെന്ന് അപ്പീലിലൂടെ ആവശ്യപ്പെട്ടാണ് പ്രത്യേക പരിഗണയിൽ സർക്കാർ പരോളനുവദിച്ച ജീവപര്യന്തം തടവുകാർ പോലും പുറത്ത് സുഖവാസം നയിക്കുന്നത്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ കൊടി സുനിയും റഫീഖും ഒഴികെയുള്ള എട്ടു പ്രതികൾ പരോളിലറങ്ങി പുറത്ത് കഴിയാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.പല കാലങ്ങളിലായി പ്രത്യേക പരിഗണന വേറെയും ലഭിച്ചു. ജയിൽ വകുപ്പ് തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ട് പോലും ഇവർ തിരിച്ചുകയറുന്നില്ല. അതിനെതിരേ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നാണ് പ്രധാന വിമർശനം.

സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം അതി രൂക്ഷമായി നിലനിൽക്കുകയും തലസ്ഥാന നഗരിയിലടക്കം ഗുണ്ടാ വിളയാട്ടം സാധാരണയാവുകയും ചെയ്ത സാഹചര്യത്തിലും കൊടും കുറ്റവാളികളെ ജയിലിന് പുറത്ത് സുഖവാസത്തിന് വിട്ട് സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന വിമർശനം വ്യാപകമാവുകയാണ് ഇപ്പോൾ.

Tags: TP Chandrasekharankirmani manoj
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies