റേഞ്ചിൽ വിപ്ലവം സൃഷ്ടിക്കാൻ എംജി; നിരത്തുകൾ കാത്തിരിക്കുന്നത് ഇസഡ് എസ് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റേഞ്ചിൽ വിപ്ലവം സൃഷ്ടിക്കാൻ എംജി; നിരത്തുകൾ കാത്തിരിക്കുന്നത് ഇസഡ് എസ് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 08:42 am IST
FacebookTwitterWhatsAppTelegram

ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോഴ്‌സ്. ഇപ്പോൾ വിപണിയലുള്ള എംജി ഇസഡ് എസ് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പാണ് റേഞ്ചിൽ വിപ്ലവം സൃഷ്ടിക്കാൻ തയ്യാറാകുന്നത്. വാഹനം ഈ വർഷം തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിലയുടെ പ്രഖ്യാപനം അടുത്ത മാസം തന്നെയുണ്ടായേക്കാം.

ബാറ്ററിയിൽ മാറ്റം വരുത്തിയാണ് ഇസഡ് എസ് പുതിയ പതിപ്പ് എത്തുന്നത്. 51 kWh ബാറ്ററിയാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഇത് 480 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. നിലവിൽ ഇസഡ് എസ് ഇവിക്കുള്ളത് 419 കിലോമീറ്റർ റേഞ്ച് നൽകുന്ന 44.5 kWh ബാറ്ററിയാണ്.

2022 ഇസ്ഡ്.എസ് ഇ.വി ഫെയ്സ്ലിഫ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ ആഗോളതലത്തിൽ എംജി അവതരിപ്പിച്ചിരുന്നു. എംജി ആസ്റ്ററുമായി കൂടുതൽ സാമ്യമുള്ള രൂപമാണ് വാഹനത്തിന്. എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുള്ള (ഡിആർഎൽ) മെലിഞ്ഞ ഹെഡ്ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും ആസ്റ്ററിലേതിന് സമാനമാണ്.

മുന്നിലും പിന്നിലും ബമ്പറുകൾ ഈ പതിപ്പിന് പുതുമയുള്ളതാണ്. അതിശയിപ്പിക്കുന്ന സ്പോർട്ടി വിശദാംശങ്ങളും വാഹനത്തിന് നൽകിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം, പരമ്പരാഗത ഗ്രില്ലിന് പകരം വരുന്ന ബോഡി-കളർ, ബ്ലാങ്ക്ഡ്-ഓഫ് ഫ്രന്റൽ സെക്ഷനാണ്. ചാർജിങ് പോർട്ട് ഇപ്പോഴും എംജി ബാഡ്ജിന് അടുത്താണ്.

മുൻതലമുറ മോഡലിലെ പോലെ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ എന്നിവ ഫെയ്‌സ് ലിഫ്റ്റിൽ ഉൾപ്പെടുത്തിയേക്കും. ഡാഷ്ബോർഡിൽ ഘടിപ്പിച്ച എ.ഐ അസിസ്റ്റന്റും പെട്രോളിൽ പ്രവർത്തിക്കുന്ന ആസ്റ്ററിൽ നിന്നുള്ള ലെവൽ 2 ഓട്ടോണമസ് എഡിഎഎസ് ഫീച്ചറുകളും ഇസഡ് എസ് ഇവി ഫെയ്‌സ് ലിഫ്റ്റിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies