ന്യൂഡൽഹി: മകരസംക്രമ നാളിൽ ആയുഷ് മന്ത്രാലയം ആഹ്വാനം ചെയ്ത സൂര്യനമസ്‌ക്കാര യജ്ഞത്തിൽ വൻ പ്രാതിനിധ്യം. ആഗോളതലത്തിൽ പ്രവാസി ഭാരതീയരും മറ്റ് വിദേശ പൗരന്മാരുമടക്കം പങ്കുചേർന്ന സൂര്യനമസ്‌കാര യഞ്ജമാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടിയത്. ഇന്ന് ഒരു ദിവസം സൂര്യ നമസ്‌കാരം ചെയ്തവരുടെ എണ്ണം 75 ലക്ഷം കവിഞ്ഞെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്ക്.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും സഹമന്ത്രി ഡോ. മുഞ്ജപാറ മഹേന്ദ്രഭായിയും സംയുക്തമായി സൂര്യനമസ്‌ക്കാരത്തിന് നേതൃത്വം നൽകി. യോഗാചാര്യന്മാരായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണൻ, ശ്രീശ്രീ രവിശങ്കർ, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവരും നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരും അവരുടെ അനുയായികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യ നമസ്‌കാരം ചെയ്തു.
സൂര്യനമസ്‌ക്കാരം ഒരേ സമയം പ്രാർത്ഥനയും ശാരീരിക വ്യായാമവുമാണ്. ഒരു വ്യക്തിയുടെ സമ്പൂർണ്ണ സ്വാസ്ഥ്യത്തിനും ഗുണകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ യോഗയും സൂര്യനമസ്‌ക്കാരവും ഏറെ പ്രചാരം നേടി. ആഗോള തലത്തിലെ മാനവരാശിയുടെ സംരക്ഷണത്തിന് യോഗയുടെ പ്രാധാന്യവും ഏവർക്കും ബോധ്യമുണ്ടെന്നും സോനോവാൾ പറഞ്ഞു.
Comments