പത്തനംതിട്ട : മകരസംക്രാന്തി ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി തമിഴ് നടനും സംവിധായകനുമായ വിഘ്നേശ് ശിവൻ. അയ്യപ്പനെ തൊഴുതിറങ്ങിയതിന് പിന്നാലെ താരം ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും പൊങ്കൽ ആശംസകളും നേരുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു.
ശുഭ്ര വസ്ത്രം ധരിച്ചാണ് താരം ദർശനത്തിനെത്തിയത് . കൈയിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. കഴിഞ്ഞ വർഷവും വിഘ്നേശ് ശബരിമലയിൽ തൊഴാനെത്തിയിരുന്നു. ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകളിൽ നയൻ താരയെയും ആരാധകർ അന്വേഷിക്കുന്നുണ്ട്
കടുത്ത ഈശ്വരഭക്തനായ വിഘ്നേശും നയൻതാരയും ഒന്നിച്ച് തിരുപ്പതിയിലും കന്യാകുമാരി ദേവീക്ഷേത്രത്തിലുമെല്ലാം അടുത്തിടെ പോയിരുന്നു
Comments