തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർക്ക് സസ്പെൻഷൻ. മധുസൂദന ഗിരി റാവുവിനാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് മധുസൂദനയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments